ഒട്ടാവ: ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ. ഈ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനെ തുടര്‍ന്നാണ് കാനഡയുടെ നീക്കം.

30 ദിവസത്തേക്കാണ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക്. പിപിഇ കിറ്റ്, വാക്‌സിന്‍ എന്നീ അവശ്യ സാധനങ്ങളുമായി എത്തുന്ന വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ലെന്ന് കാനഡ വ്യക്തമാക്കുന്നു.

യുഎഇയും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ, ഇന്ത്യ വഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാര്‍ക്കാണ് വിലക്ക്. ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്ന നാലാമത്തെ ഗള്‍ഫ് രാജ്യമാണ് യുഎഇ.