Connect with us

kerala

യാത്രാക്ലേശം പരിഹരിക്കണം: കെ.സി.വേണുഗോപാല്‍ എംപി

നിലവില്‍ വന്ദേഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണ്.

Published

on

വന്ദേഭാരത് കടന്ന് പോകുമ്പോള്‍ മറ്റു എക്‌സ്പ്രസ്സ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

നിലവില്‍ വന്ദേഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണ്. അതുകാരണം എക്സ്സ്പ്രസ്സ് ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് നിശ്ചിത സമയത്തില്‍ നിന്നും മണിക്കൂറുകള്‍ വൈകിയാണ് എത്തിച്ചേരുക. ഇത് സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാണ് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ ഓഫീസിലും സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും ജോലിക്കു പോകുന്നവരെയും വിദ്യാര്‍ത്ഥികളെയും നിലവില്‍ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ടെന്ന് വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

എറണാകുളം കായംകുളം എക്സ്സ്പ്രസ്സ്,ജനശതാബ്ദി,വേണാട്, ഏറനാട്,പാലരുവി, നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ്സ് ഉള്‍പ്പെടെയുള്ള ട്രെയിനുകളെ നിലവിലെ വന്ദേഭാരതിന്റെ സമയക്രമം ബാധിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്ര റെയില്‍വെ മന്ത്രാലായം തയ്യാറകണം. ഇത് ചൂണ്ടിക്കാട്ടി കെ.സി.വേണുഗോപാല്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആയൂരില്‍ ഇരുപത്തിയൊന്നുകാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

.കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനയാണ് മരിച്ചത്.

Published

on

കൊല്ലം ആയൂരില്‍ ഇരുപത്തിയൊന്നുകാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയിാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏഴ് മാസം മുന്‍പാണ് യുവതി നിഹാസിനോടൊപ്പം താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇയാള്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ മരണകാരണം വ്യക്തമല്ല.

ചടയമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Continue Reading

kerala

കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനം: സര്‍ക്കാരും ചാന്‍സലറും സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി

കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തില്‍ സര്‍ക്കാരും ചാന്‍സലറും സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി.

Published

on

കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തില്‍ സര്‍ക്കാരും ചാന്‍സലറും സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ വിസിമാര്‍ക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാലകളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. കേരള സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും നിലവിലെ താത്കാലിക വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാം. ഇതിനായി ചാന്‍സലര്‍ പുതിയ വിജ്ഞാപനം ഇറക്കണം. സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണം.

സര്‍ക്കാരിനാണോ ഗവര്‍ണ്ണര്‍ക്കാണോ നിയമനാധികാരം എന്നതല്ല പരിഗണനാ വിഷയമെന്നും രണ്ട് സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. വസ്തുതകള്‍ പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.

സര്‍വകലാശാലകളില്‍ ഭരണ സ്തംഭനം ഉണ്ടാകരുതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു.

Continue Reading

kerala

സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട്

ഇടുക്കിയില്‍ അഞ്ച് ഡാമുകളിലും റെഡ് അലര്‍ട്ട് തുടരുന്നു.

Published

on

സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട്ട്. പത്തനംതിട്ടയിലെ കക്കി, മൂഴിയാര്‍ മാട്ടുപ്പെട്ടി, പൊന്മുടി, ബാണാസുരസാഗര്‍ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലേര്‍ട്ടുള്ളത്. ഇടുക്കിയില്‍ അഞ്ച് ഡാമുകളിലും റെഡ് അലര്‍ട്ട് തുടരുന്നു.

മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ടുള്ളത്. തൃശൂരിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളിലും റെഡ് അലര്‍ട്ടുണ്ട്. വയനാട് ഡാമിലും റെഡ് അലെര്‍ട്ടാണ്.

Continue Reading

Trending