Connect with us

crime

മധു വധക്കേസില്‍ വിധി നാളെ

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് വിചാരണ തുടങ്ങിയത്

Published

on

പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ വിധി നാളെ. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. മാര്‍ച്ചില്‍ കേസിലെ അന്തിമവാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് വിചാരണ തുടങ്ങിയത്. വിചാരണ ആരംഭിച്ചതിനു പിന്നാലെ അസാധാരണാമാം വിധം സാക്ഷികള്‍ കൂറു മാറിയത് വലിയ വാര്‍ത്തയായിരുന്നു.

122 സാക്ഷികളാണ് വിചാരണ ആരംഭിക്കുമ്പോള്‍ കേസിലുണ്ടായിരുന്നത്. വിചാരണ തുടങ്ങിയ ശേഷം അഞ്ച് പേരെ കൂടി ചേര്‍ത്ത് സാക്ഷികളുടെ എണ്ണം 127 ആയി. വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യു.പിയിൽ വൃദ്ധന്റെ മുഖത്തടിച്ച് ബി.ജെ.പി നേതാവിന്റെ മകൻ; തടയാൻ ശ്രമിച്ച ഭാര്യയെയും മർദിച്ചു

പ്രാദേശിക ബി.ജെ.പി നേതാവ് ബീർബൽ സിങ്ങിൻ്റെ മകനായ അഭിനവ് സിങ്ങാണ് വൃദ്ധദമ്പതികളെ ആക്രമിച്ചത്.

Published

on

വൃദ്ധദമ്പതികളുടെ വീട്ടില്‍ക്കയറി അവരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ബി.ജെ.പി നേതാവിന്‍റെ മകന്‍റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. പ്രാദേശിക ബി.ജെ.പി നേതാവ് ബീർബൽ സിങ്ങിൻ്റെ മകനായ അഭിനവ് സിങ്ങാണ് വൃദ്ധദമ്പതികളെ ആക്രമിച്ചത്.

ജൂലൈ 23നാണ് സംഭവം. ആക്രമിക്കപ്പെട്ട 70കാരന്‍ റിട്ടയേഡ് ബാങ്കുദ്യോഗസ്ഥനാണ്. വീഡിയോ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വൃദ്ധൻ്റെ ഭാര്യ തടയാൻ ശ്രമിച്ചപ്പോൾ വൃദ്ധയെയും യുവാവ് മര്‍ദിക്കുന്നുണ്ട്.

സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നെറ്റിസൺസ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. ചിലര്‍ ബി.ജെ.പി നേതാക്കൾക്കൊപ്പമുള്ള സിങ്ങിൻ്റെ ചിത്രം പങ്കിടുകയും വൈറലായ വീഡിയോയിൽ നടപടി ആവശ്യപ്പെടുകയും ചെയ്തു.

വൃദ്ധനെ അഭിനവ് സിങ് പല തവണ അടിക്കുന്നതും വീഡിയോയില്‍ കാണാം. സിങ്ങിന്‍റെ പ്രകോപനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല. എന്നാല്‍ സമൂഹത്തിലെ ഉന്നത വ്യക്തിയുടെ മകനായതുകൊണ്ട് യുപി പൊലീസ് നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് നെറ്റിസണ്‍സിന്‍റെ അഭിപ്രായം.

 

Continue Reading

crime

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി

വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്.

Published

on

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്.

2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി ആരുടെയോ സഹായത്തോടുകൂടി രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതി ഒളിവിൽ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വർഷത്തോളമായി തിരു പഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചുവന്നിരുന്നത്.

Continue Reading

crime

യു.പിയിലും ഉത്തരാഖണ്ഡിലും അക്രമം അഴിച്ചുവിട്ട് കൻവാർ തീർത്ഥാടകർ; കാർ തല്ലിതകർത്തു

കാര്‍ തങ്ങളെ കടന്ന് പോയത് മതപരമായ ചടങ്ങുകളെ ബാധിച്ചെന്നാണ് അക്രമികള്‍ അവകാശപ്പെട്ടത്.

Published

on

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കാര്‍ ആക്രമിച്ച് കന്‍വാര്‍ യാത്രക്കാര്‍. കാര്‍ തീര്‍ത്ഥാടകരെ കടന്നുപോയതിനാണ് സംഘം യാത്രക്കാരെ ആക്രമിച്ചത്. മുസാഫര്‍നഗറിലെ ചപ്പാര്‍ ഗ്രാമത്തിലാണ് സംഭവം. കാര്‍ തങ്ങളെ കടന്ന് പോയത് മതപരമായ ചടങ്ങുകളെ ബാധിച്ചെന്നാണ് അക്രമികള്‍ അവകാശപ്പെട്ടത്. തീര്‍ത്ഥാടകര്‍ കാര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാറിന്റെ ചില്ലുകള്‍ തകര്‍ത്ത തീര്‍ത്ഥാടകര്‍ ഡ്രൈവറെയും യാത്രക്കാരെയും മര്‍ദിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്, മുസാഫര്‍നഗര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കന്‍വാര്‍ തീര്‍ത്ഥാടകരെ തങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ അവര്‍ യാത്ര പുനരാരംഭിച്ചെന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. അതേസമയം പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഉത്തരാഖണ്ഡിലും കന്‍വാര്‍ തീര്‍ത്ഥാടകര്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡിലെ തെഹ്രിയിലെ നീലകണ്ഠ ക്ഷേത്രത്തിന് സമീപം പാര്‍ക്കിങ്ങിന്റെ പേരിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ വാളുകൊണ്ട് ആക്രമിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, കന്‍വാര്‍ യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയ യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എന്‍. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, ഏത് തരം ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഹോട്ടലുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ നിര്‍ദേശത്തിനെതിരെ ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ അപൂര്‍വാനന്ദും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആകര്‍ പട്ടേലും ഞായറാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ മഹുവ മൊയ്ത്ര അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ഹരജി ഫയല്‍ ചെയ്തിരുന്നു.

Continue Reading

Trending