തിരുവനന്തപുരം: പൈലറ്റിന്റെ പിഴവിനെത്തുടര്‍ന്ന് വിമാനങ്ങളുടെ കൂട്ടിയിടി അവസാന നിമിഷം ഒഴിവായി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണ് യാത്രക്കാരെയും ജീവനക്കാരെയും ഭീതിപ്പെടുത്തിയ സംഭവം. പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.
ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയുടെ വിമാനം ലാന്റിങിനായി ശ്രമിക്കവെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശം ശ്രദ്ധിക്കാതെ ദുബൈയിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനം ടാക്‌സി വേയില്‍ നിന്ന് റണ്‍വേയിലേക്കു പ്രവേശിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചുപോകാന്‍ എയര്‍ അറേബ്യ പൈലറ്റിനു നിര്‍ദേശം നല്‍കിയതോടെയാണ് വന്‍ അപകടം ഒഴിവായത്.