ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ താരത്തെ വെട്ടിക്കൊന്നു. തേന്‍മൊഴി ബിഎ എന്ന ജനപ്രീയ സീരിയലില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച സെല്‍വരത്ന(41)മാണ് കൊലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്.

സെല്‍വരത്നത്തിന് വെട്ടേറ്റതായി സുഹൃത്താണ് പൊലീസിനെ അറിയിച്ചത്. പത്ത് വര്‍ഷത്തിലേറെയായി തമിഴ് സീരിയലില്‍ അഭിനയിക്കുന്ന സെല്‍വരത്നം ശ്രീലങ്കന്‍ അഭയാര്‍ത്ഥിയാണ്. കൊലപാതകത്തിന്റെ പിന്നിലാരാണെന്ന് വ്യക്തമല്ല.

ശനിയാഴ്ച സീരിയല്‍ ചിത്രീകരണത്തിനു പോകാതെ സുഹൃത്തിനൊപ്പം തങ്ങിയ സെല്‍വരത്നം ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തേക്കു പോകുകയായിരുന്നു. ഞായറാഴ്ച രാവിലെ 6.30 ന് എംജിആര്‍ നഗറില്‍ വച്ചാണ് സെല്‍വരത്നം ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓട്ടോറിക്ഷയില്‍ എത്തിയ അക്രമികള്‍ കുത്തിയും വെട്ടിയും നടനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.