Connect with us

More

അഭിനയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ട്വല്‍ത്ത് ഫെയിലിലെ നടന്‍

ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍

Published

on

അഭിനയജീവിതത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതിനോടൊപ്പം ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് റോളുകള്‍ ബാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍ കുറിച്ചു. അടുത്തവര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും അവസാന ചിത്രങ്ങള്‍ എന്നാണ് നടന്റെ വെളിപ്പെടുത്തല്‍.

‘ട്വല്‍ത്ത് ഫെയില്‍’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിലുള്ള ഞെട്ടലിലാണ് ആരാധകര്‍. ‘ദി സബര്‍മതി റിപ്പോര്‍ട്ട്’ ആണ് അവസാനമായി റിലീസ് ചെയ്ത നടന്റെ ചിത്രം. താരത്തിന്റെ ‘സീറോ സെ റീസ്റ്റാര്‍ട്ട്’ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സിനിമാ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടന്‍ ഇപ്പോള്‍ കടന്നുപോകുന്നത്.ട്വല്‍ത്ത് ഫെയ്ല്‍, നെറ്റ്ഫ്ലിക്സ് ചിത്രം സെക്ടര്‍ 36, ഈ അടുത്ത് റിലീസ് ചെയ്ത സബര്‍മതി എക്സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ കൊണ്ടും അഭിനയത്തിലെ പൂര്‍ണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ്സ് മാത്രമാണ് പ്രായം.

ഇന്‍സ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടന്‍ എന്ന നിലയിലും.’

‘അതിനാല്‍, 2025ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് സിനിമകളും ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു” എന്നാണ് വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

 

india

ആർ.ജികർ ബലാത്സംഗ കൊല: പ്രതിക്ക് ജീവപര്യന്തം

Published

on

ന്യൂഡല്‍ഹി: ആര്‍ ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനെന്ന് വിചാരണ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കിരുന്നു. 25 വര്‍ഷത്തില്‍ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കില്‍ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ പെടുത്തിയതാണെന്നും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. കഴുത്തിൽ രുദ്രാക്ഷം ധരിക്കുന്നയാളാണ് തനിക്ക് ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്യാൻ സാധിക്കില്ലെന്നും പ്രതി സഞ്ജയ് റോയി കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പിജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സിബിഐ കണ്ടെത്തിയത്.

Continue Reading

More

പുതിയ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ പ്ലാനുണ്ടൊ?; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

Published

on

ഇന്നത്തെ സമൂഹത്തിൽ ക്രെഡിറ്റ് കാർഡുകൾക്ക് വലിയ ജനപ്രീതിയുണ്ട്. പണം ഇല്ലാത്തിടത്തോളം ഇത് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്നതാണ് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. എന്നാൽ ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികൾ:

ചെലവ് ശീലങ്ങൾ വിലയിരുത്തുക: ആകെയുള്ള ചെലവു ,യാത്ര, ഷോപ്പിംഗ് തുടങ്ങിയവ നോക്കുക. ഓരോ വിഭാഗത്തിനും പ്രത്യേകമായി ഓഫറുകൾ ലഭിക്കുന്നുണ്ട്, അതിനാൽ നിങ്ങളുടെ ചെലവുകൾ അനുസരിച്ച് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

വാർഷിക ഫീസ് പരിഗണിക്കുക: ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് ഉണ്ടോ എന്ന് പരിശോധിക്കുക. ചില കാർഡുകൾ വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, ഈ ഫീസിന്‍റെ മൂല്യം ആനുകൂല്യങ്ങളിൽ നിന്ന് വളരെ കുറവ് അല്ലെങ്കിൽ അധികം കൂടുതൽ ആയിരിക്കാം, അതിനാൽ ഈ കാര്യവും വിലയിരുത്തുക.

റിവാർഡ് പ്രോഗ്രാമുകൾ: ക്രെഡിറ്റ് കാർഡുകൾ വഴി ലഭിക്കുന്ന റിവാർഡുകൾ താരതമ്യം ചെയ്യുക. ചില കാർഡുകൾ ക്യാഷ് ബാക്ക് നൽകുന്നു, മറ്റുള്ളവ യാത്രയുടെയും മറ്റു ആവശ്യങ്ങൾക്കുള്ള റിവാർഡുകൾ നൽകുന്നു. നിങ്ങളുടെ ജീവിതശൈലിക്കും മുൻഗണനകൾക്കും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.

പലിശ നിരക്ക്: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പലിശ നിരക്കുകൾ പരിശോധിക്കുക.

ക്രെഡിറ്റ് പരിധി: കാർഡ് നൽകിയ ക്രെഡിറ്റ് പരിധി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കണം. ഉയർന്ന ക്രെഡിറ്റ് പരിധിയുള്ളവർക്ക് കൂടുതൽ പ്രതിമാസ ചെലവുകൾക്ക് ലാഭകരമാണ്.

അധിക ആനുകൂല്യങ്ങൾ: യാത്രാ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ, എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കേണ്ടവരായി നിങ്ങൾക്ക് ഏറ്റവും നല്ല കാർഡ് തിരഞ്ഞെടുക്കുക.

നിബന്ധനകളും വ്യവസ്ഥകളും വായിക്കുക: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും സമഗ്രമായി വായിക്കുക. ഫീസുകൾ, പിഴകൾ, നിയന്ത്രണങ്ങൾ എന്നിവ ശ്രദ്ധിക്കുക, ഇതുമൂലം അപ്രതീക്ഷിത ചിലവുകൾ ഒഴിവാക്കാൻ കഴിയും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം, കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഉപയോഗപ്രദമായിരിക്കണം.

Continue Reading

kerala

ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു

Published

on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് ആശ്വാസവാർത്ത പങ്കുവെച്ചത്. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോ​ഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു.

നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

 

Continue Reading

Trending