Connect with us

Culture

ട്വിറ്റര്‍ സി.ഇ.ഒ പാര്‍ലമെന്ററി സമിതിക്ക് മുമ്പില്‍ ഹാജരാകില്ല

Published

on

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പരാതിയില്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ട്വിറ്റര്‍ സിഇഒ വിസമ്മതിച്ചു. ബി.ജെ.പി എംപി അനുരാഗ് ഥാക്കൂര്‍ അധ്യക്ഷനായ ഐടി-പാര്‍ലമെന്ററി കമ്മിറ്റി ഫെബ്രുവരി ഒന്നിനാണ് ട്വിറ്റര്‍ മേധാവിക്കും മറ്റ് ഉന്നതര്‍ക്കും സമന്‍സ് അയച്ചത്.
ഫെബ്രുവരി ഏഴിന് കമ്മിറ്റി മുമ്പാകെ ഹാജരാകാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ട്വിറ്റര്‍ സിഇഒക്ക് നേരിട്ട് ഹാജരാകാന്‍ വേണ്ടി 11ലേക്ക് മാറ്റുകയായിരുന്നു. സിഇഒയോടൊപ്പം മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും കമ്മിറ്റി മുമ്പാകെ ഹാജരാകണമെന്നായിരുന്നു കമ്മിറ്റി അറിയിച്ചിരുന്നത്. പക്ഷെ, ഈ ആവശ്യം ട്വിറ്റര്‍ നിരസിച്ചിരിക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ തീരുമാനിച്ച വാദമായതുകൊണ്ട് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് ട്വിറ്റര്‍ അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ പ്രചാരണങ്ങളെ ഒതുക്കുന്നുവെന്നും ബി.ജെ. പി വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരണം നല്‍കുന്നുവെന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്ററി സമിതി ട്വിറ്റര്‍ മേധാവിക്ക് സമന്‍സ് അയച്ചത്.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് നേരത്തെ മറുപടി നല്‍കിയിട്ടുണ്ടെന്ന് ട്വിറ്റര്‍ അറിയിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാറില്ലെന്നും ഇന്ത്യയിലെ ജീവനക്കാര്‍ കമ്പനിയുടെ നയങ്ങള്‍ പ്രാവര്‍ത്തികമാക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്വേഷ പ്രസംഗങ്ങളും അധിക്ഷേപകരമായ പോസ്റ്റുകളും നീക്കം ചെയ്യുന്നില്ലെന്നാണ് ബി.ജെ.പി ട്വിറ്ററിനെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഒരു തരത്തിലുള്ള രാഷ്ട്രീയ താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലല്ല കമ്പനിയുടെ നയങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ട്വിറ്ററില്‍ ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവി കോളിന്‍ ക്രോവല്‍ വ്യക്തമാക്കിയിട്ടുണ്ട്. അധിക്ഷേപകരവും വിദ്വേഷപരവുമായ പെരുമാറ്റങ്ങള്‍ക്കെതിരെ രാഷ്ട്രീയ, ആശയ താല്‍പര്യങ്ങള്‍ പരിഗണിക്കാതെ നടപടി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പാര്‍ലമെന്ററി കമ്മിറ്റിയുടെ അടുത്ത നടപടി എന്താണെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

kerala

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍; തൃശ്ശൂര്‍ എടുത്ത് യുഡിഎഫ്

ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ എടുത്ത് യുഡിഎഫ് . മുനിസിപ്പാലിറ്റികളില്‍ 41 ന്നും ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 60. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 261. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് 709 മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ 144 വാര്‍ഡുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാര്‍ഡുകളില്‍ യുഡിഎഫ് മുന്നേറുന്നു. മുനിസിപ്പാലിറ്റികളില്‍ 316 സീറ്റുകളില്‍ യൂഡിഎഫും മുന്നേറുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റമാണ്. പന്തളം നഗരസഭയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കോതമംഗലം നഗരസഭയില്‍ യുഡിഎഫാണ് മുന്നില്‍. നാല് കോര്‍പറേഷനിലുകളിലും യുഡിഎഫ് മുന്നേറ്റമാണ്.

ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാറാണ് 70 വോട്ടിന് വിജയിച്ചത്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമാണ്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.

 

Continue Reading

news

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും

എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്

Published

on

കൊച്ചി: കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്നു മുതല്‍ ആറു പ്രതികള്‍ക്ക് കോടതി 20 വര്‍ഷം കഠിന തടവും 50000 രൂപ ശിക്ഷയും പ്രഖ്യാപിച്ചു.
എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കൂട്ടബലാല്‍സംഗം, ക്രിമിനല്‍ ഗൂഢാലോചന, അന്യായ തടവില്‍ വയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌നയാകാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ഇവര്‍ക്കെതിരെയുണ്ട് ശിക്ഷവിധിയില്‍ ഇളവ് വെണെന്ന് പ്രതികള്‍ കോടതിയോട് പറഞ്ഞിരുന്നു.

വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും മാതാപിതാക്കള്‍ അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ കോടതിയോട് പറഞ്ഞു.

ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞത്. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണമെന്നും മണികണ്ഠന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാള്‍ സലിം കോടതിയില്‍ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയില്‍ പറഞ്ഞു. കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു.

 

Continue Reading

kerala

പാലക്കാട്ട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം; പഞ്ചായത്ത് ക്ലര്‍ക്കിന്റേതെന്ന് തിരിച്ചറിഞ്ഞു

പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം.

Published

on

പാലക്കാട്: പാലക്കാട് വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ് (42) ന്റെതെന്ന് കണ്ടെത്തി. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. വിപിനെ ഒക്ടോബര്‍ 30നാണ് പാലാരിവട്ടത്തില്‍ നിന്ന് കാണാതായത്.

Continue Reading

Trending