യുപി പൊലീസിന്റെ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആകില്ലെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി. വിഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യംചെയ്യലിന് എത്തമെന്നും ട്വിറ്റര്‍ ഇന്ത്യ എംഡി പൊലീസിനെ അറിയിച്ചു. ഗാസിയാബാദില്‍ വയോധികന് ആള്‍ക്കൂട്ട മര്‍ദ്ധം ഏറ്റ സംഭവത്തില്‍ വ്യാജ പ്രചരണം നടന്നു എന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ട്വിറ്റര്‍ മേധാവി ഈ മറുപടി നല്‍കിയത്.

ഏഴു ദിവസത്തിനകം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു ഗാസിയാബാദ് പൊലീസിന്റെ നോട്ടിസ്. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്. ട്വിറ്ററിന് ഇന്ത്യയില്‍ സേഫ് ഹാര്‍ബര്‍ പരിരക്ഷ നഷ്ടപ്പെട്ട ശേഷം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന കേസാണിത്.