അബുദാബി: യുഎഇയില്‍ ഞായറാഴ്ച 3579 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 4166 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 2.45 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

രാജ്യത്ത് ഇതുവകെ 2,77,995 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 2,51,484 പേരാണ് രോഗമുക്തരായത്. 792 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് 25,679 കൊവിഡ് രോഗികളുണ്ട്.