അബുദാബി: യുഎഇയില്‍ വീണ്ടും ആയിരം കടന്ന് കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1215 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 1538 പേര്‍ക്കായിരുന്നു രോഗം. ഇതുവരെയുള്ള കണക്കുകളില്‍ റെക്കോര്‍ഡാണിത്. നാലു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 1162 പേര്‍ക്ക് രോഗം സുഖപ്പെട്ടു.

ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 1,15,602 ആയി. ഇതില്‍ 107,516 പേര്‍ രോഗമുക്തി നേടി. 7,623 പേര്‍ ചികിത്സയില്‍ കഴിയുന്നു. ആകെ മരണം 463.

പുതുതായി 1,15,293 പേര്‍ക്ക് കൂടി പരിശോധന നടത്തി. ഇതോടെ ഇതുവരെ 11.44 ദശലക്ഷo പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയ രാജ്യമായി യുഎഇ മാറി. ജനസംഖ്യയേക്കാള്‍ കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ ആദ്യത്തെ രാജ്യമാണ് യുഎഇ.