ദുബായ്: മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ചലച്ചിത്ര രംഗത്ത് നിന്ന് നടന്‍ ടൊവിനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ വിസയാണ് ലഭിച്ചത്. കലാ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ടോവിനോക്ക് ഗോള്‍ഡന്‍ വിസ അനുവദിച്ചത്.

കഴിഞ്ഞ ദിവസം ടൊവിനോ ദുബായിയില്‍ എത്തിയിരുന്നു. മറ്റു സൂപ്പര്‍ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ വിസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിസ സ്വീകരിക്കുന്നതിന്റെ ചിത്രം ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.