ഇസ്രയേലും യുഎഇയും തമ്മില്‍ സമാധാന കരാര്‍ സ്ഥാപിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. ഇസ്രയേലിലെ ഔദ്യോഗിക ജൂത പുരോഹിതന്‍ യുഎഇ സന്ദര്‍ശനം നടത്തി. ജൂത പുരോഹിതനായ (റാബി) യിത്ഷാക് യൂസഫാണ് യുഎഇ സന്ദര്‍ശിച്ചത്. ദുബായിലെ ജ്യൂവിഷ് കമ്യൂണിറ്റി സെന്ററില്‍ വച്ച് യുഎഇ അധികാരികള്‍ക്കായി അദ്ദേഹം പ്രത്യേക പ്രാര്‍ഥനയും നടത്തി. യുഎഇയുടെ റാബിയായി ജൂത പുരോഹിതന്‍ ലെവി ഡച്ച്മാനെയും നിയമിച്ചു.

ചടങ്ങില്‍ വെച്ച് യുഎഇയിലെ ആദ്യ സിനഗോഗിനും സര്‍ഫിക്കറ്റ് നല്‍കി. അബുദാബിയിലെ ബെയ്ത് തെഫില്ല സിനഗോഗിനാണ് യുഎഇ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. 2022 ല്‍ ഈ സിനഗോഗിന്റെ നിര്‍മാണം പൂര്‍ത്തിയാവും എന്നാണ് കണക്കുകൂട്ടല്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇസ്രായേല്‍ ദേശീയ പുരോഹിതന്‍ യുഎഇ സന്ദര്‍ശനം നടത്തുന്നത്.

ഇതിനൊടൊപ്പം പുതിയ ജൂതനഴ്‌സറിയും ഇദ്ദേഹം ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് മാസത്തില്‍ ഇസ്രായേല്‍യുഎഇ സമാധാന പദ്ധതി സാധ്യമായ ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കിയിരിക്കുകയാണ്.