Connect with us

Sports

ഡ്യൂറന്‍ഡ് കപ്പ് കലാശപോരാട്ടത്തിലേക്ക്; ഉയരങ്ങളിലേക്ക് ഉബൈദ്

Published

on

ടി.കെ. ഷറഫുദ്ദീന്‍

ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണിത്… ഡ്യൂറന്‍ഡ് കപ്പ് കലാശപോരാട്ടത്തിനിറങ്ങുമ്പോള്‍ ഇതുവരെ പുലര്‍ത്തിയ പ്രകടനം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം’… ഈസ്റ്റ് ബംഗാളിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉജ്ജ്വലസേവുമായി ഗോകുലം കേരള എഫ്.സിയുടെ വിജയശില്‍പിയായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി.കെ ഉബൈദിന്റെ വാക്കുകളാണിത്… ഗോകുലം ടീമിനൊപ്പം ചേര്‍ന്ന് ഏതാനും മത്സരം മാത്രം കളിച്ച യുവതാരമാണിപ്പോള്‍ ടീം മലബാറിയന്‍സിന്റെ ഹീറോ… നിരവധി ക്ലബുകള്‍ക്ക് വേണ്ടിവലകാത്ത 29കാരന്‍ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു

ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തിന്‌ശേഷം…
-പുതിയ കോച്ച് ഫെര്‍ണാണ്ടോ വലേരയ്ക്ക് കീഴില്‍ ടൂര്‍മമെന്റിലുടനീളം ടീം ഒത്തിണക്കത്തോടെയാണ് കളിച്ചത്. സെമിഫൈനലിലെ വിജയവും ടീം കരുത്തിന്റേതാണ്. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു തന്റെ പഴയ ക്ലബായ ഈസ്റ്റ് ബംഗാളിനെ നേരിട്ടത്. മോഹന്‍ബഗാനെതിരെ ഫൈനലിലിറങ്ങുമ്പോള്‍ പ്രത്യേകമായി മുന്നൊരുക്കങ്ങളൊന്നും നടത്തുന്നില്ല. പതിവുപോലെ പ്രകടനം ആവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെ ആത്മവിശ്വാസത്തോടെയാണ് കിരീടപോരാട്ടത്തില്‍ ഇറങ്ങുന്നത്. വിജയം മാത്രമാണ് മനസിലുള്ളത്.

ഗോകുലം ടീമിലേക്കുള്ള വരവ്….
-ഗോകുലം ടീമിലെത്തിയത് തന്റെകരിയറിലെ വലിയ അവസരമായാണ് കാണുന്നത്. പരസ്പരം അറിയാവുന്ന മലയാളിതാരങ്ങള്‍. സീനിയര്‍-ജൂനിയര്‍ വേര്‍തിരിവൊന്നും ഇവിടെയില്ല. അതിനാല്‍ ഫ്രീയായി കളിക്കാന്‍കഴിയുന്നു. ഗോകുലത്തിനായി ഐലീഗ് മത്സരങ്ങളിലും തിളങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ഗോള്‍കീപ്പിംഗിലേക്ക് വരുന്നത്
-വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കൂത്തുപറമ്പ് മുനിസിപ്പാലിറ്റി ഗ്രൗണ്ടില്‍ നടന്ന കോച്ചിംഗ് ക്യാമ്പാണ്് കരിയറിലെ വഴിത്തിരിവായത്. മുന്നേറ്റനിരയില്‍ കളിക്കാന്‍ താല്‍പര്യപ്പെട്ട് ക്യാമ്പിലെത്തിയ തന്നെ പരിശീലകന്‍ ശ്രീധരനാണ് ഗോള്‍കീപ്പിംഗിലേക്ക് തിരിച്ചുവിട്ടത്. ഉയരകൂടുതല്‍ ഗോള്‍കീപ്പിംഗിന് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പിന് ശേഷം നാട്ടിലെ സെവന്‍സ് ടൂര്‍ണമെന്റുകളിലെല്ലാം ഗോളിയായി ഇറങ്ങി..തുടര്‍ന്ന് അഖിലേന്ത്യാസെവന്‍സിലും പങ്കെടുത്തു.
2011-12ല്‍ വിവാകേരളയുടെ ഗോള്‍കീപ്പറായി അവസരം ലഭിച്ചു. തലശ്ശേരിയിലെ ടോപ്‌മോസ്റ്റ് എന്ന സെവന്‍സ് ടീമിന് കളിക്കുമ്പോഴാണ് വിവയിലേക്ക് വിളിവരുന്നത്. പിന്നീട് ഡെംപോ ഗോവ, എയര്‍ഇന്ത്യ, ഒ.എന്‍.ജി.സി എന്നിവയ്ക്കായും വലകാക്കാന്‍ അവസരംതേടിയെത്തി. 2017ല്‍ എഫ്.സി കേരളയില്‍ വായ്പാഅടിസ്ഥാനത്തില്‍ കളിച്ചിരുന്നു.

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Trending