നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് പാറക്കടവ് ഡിവിഷനില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി എ.കെ ഉമേഷിന് മിന്നുന്ന വിജയം. 2791 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എതിര്‍സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ചത്.

പട്ടികജാതി സംവരണ മണ്ഡലമായ ഈ ഡിവിഷനില്‍ മുസ്‌ലിം ലീഗ് ഉമേഷിനെ മത്സരിപ്പിച്ചതിനെച്ചൊല്ലി സിപിഎം കള്ളപ്രചാരണം നടത്തിയിരുന്നു. ഉമേഷ് ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്നായിരുന്നു പ്രചാരണം. പാര്‍ട്ടി പത്രവും ചാനലും ഈ കള്ളപ്രചാരണം ഏറ്റെടുത്ത് നടത്തിയെങ്കിലും ഉമേഷ് നിലപാട് വ്യക്തമാക്കിയതോടെ വോട്ടര്‍മാര്‍ അദ്ദേഹത്തെ നെഞ്ചേറ്റുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാദാപുരം മേഖലയില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും ഭരണം നിലനിര്‍ത്തി. നാദാപുരം, തൂണേരി, ചെക്യാട്, വാണിമേല്‍ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് കുത്തകയായിരുന്ന എടച്ചേരി, പുറമേരി ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് മികച്ച വിജയം നേടി.