Connect with us

india

രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷം: ആര്‍.എസ്.എസ്

ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. രാജ്യത്ത് ദാരിദ്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെന്നും സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ഹൊസബലേ പറഞ്ഞു.

ഇതേ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിപക്ഷം കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാക്കുമ്പോഴാണ് ആര്‍എസ്എസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും സമാനരീതിയില്‍ ഒരു ചടങ്ങില്‍ പ്രതികരിച്ചിരുന്നു. രാജ്യത്ത് 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നുള്ളത് ദുഖകരമാണ്. ഇതില്ലാതാക്കണം. 23 കോടിയാളുകള്‍ക്ക് ദിവസം 375 രൂപയ്ക്ക് താഴെയാണ് വരുമാനം. നാല് കോടി പേര്‍ക്ക് തൊഴിലില്ല. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.6 ശതമാനമാണെന്നാണ് കണക്കുകളെന്നും ഹൊസബലേ പറഞ്ഞു.

ഒരു ശതമാനമാളുകളുടെ കൈയിലാണ് രാജ്യത്തിന്റെ അഞ്ചിലൊന്ന് വരുമാനം. അതേസമയം രാജ്യത്തെ പകുതി ജനങ്ങളുടെ കൈയില്‍ ആകെ വരുമാനത്തിന്റെ 13 ശതമാനമേയുള്ളൂ. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ആറ് രാജ്യങ്ങളില്‍ ഒന്നായി എന്ന കണക്കുകള്‍ പുറത്തുവരുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം നല്ലതാണോ- ഹൊസബലേ ചോദിച്ചു.

ലോകസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കേ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കുന്ന പ്രധാന വിഷയങ്ങളാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ഗാന്ധി ഉന്നയിക്കുന്നതും ഇതേ വിഷയങ്ങളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയുമായി തുലനംചെയ്ത കോളജ് അധ്യാപകന് സസ്‌പെന്‍ഷന്‍

മുംബൈ ഭീകരാക്രമണത്തിലെ പ്രതി തൂക്കിലേറ്റപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെയാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ഉപമിച്ചത്.

Published

on

മുസ്‌ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയുമായി തുലനംചെയ്ത കോളജ് അധ്യാപകന് സസ്‌പെന്‍ഷന്‍. ഉഡുപ്പി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ ്‌സംഭവം. കഴിഞ്ഞയാഴ്ച നടന്ന സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നു.

നിന്റെ പേരെന്താണ്?

പേര് പറയുന്ന വിദ്യാര്‍ത്ഥി മുസ്‌ലിമാണെന്ന് അറിഞ്ഞതോടെ നിങ്ങള്‍ കസബിനെപോലെയാണെന്നായിരുന്നു അധ്യാപകന്റെ പരിഹാസം. നിങ്ങള്‍ക്ക് അതൊരു തമാശയായിരിക്കാം. എനിക്കങ്ങനെയല്ല. വിദ്യാര്‍ത്ഥി തിരിച്ചടിച്ചു. നിങ്ങള്‍ക്ക് എന്റെ മതത്തെ പരിഹസിക്കാം. എന്നാലത് എനിക്ക് അഭിമാനമാണെന്ന് വിദ്യാര്‍ത്ഥി വിശദീകരിക്കുന്നു. സംഭവം വിവാദമായതോടെയാണ് അധ്യാപകനെ മാനേജ്‌മെന്റ ്പിരിച്ചുവിട്ടത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതി തൂക്കിലേറ്റപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെയാണ് വിദ്യാര്‍ത്ഥിയോട് അധ്യാപകന്‍ ഉപമിച്ചത്.
നിങ്ങള്‍ എന്റെ മകനെപ്പോലെയാണെന്ന് പറഞ്ഞ് അധ്യാപകന്‍ വിഷയം തണുപ്പിക്കാന്‍ നോക്കിയപ്പോള്‍ മകനെ താങ്കള്‍ ഇങ്ങനെ വിളിക്കുമോ എന്ന് വിദ്യാര്‍ത്ഥി തിരിച്ചുചോദിക്കുന്നുമുണ്ട്.

Continue Reading

india

ശ്രദ്ധ കൊലക്കേസ്: പ്രതി അഫ്താബിനെ കൊണ്ടുപോയ പൊലീസ് വാഹനത്തിന് നേരെ വാളുമായി ആക്രമണം

കഴിഞ്ഞ മെയ് 18നാണ് ഇദ്ദേഹം പെണ്‍ സുഹൃത്തായ ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം വെട്ടി നുറുക്കി വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചത്.

Published

on

പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി വെട്ടി നുറുക്കിയ കേസില്‍ പ്രതി അഫ്താബ് പൂന വാലയെ കൊണ്ടുപോയ പോലീസ് വാഹനത്തിന് നേരെ ആക്രമണം.

ഫോറന്‍സിക് ലാബില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹിന്ദു സേനാ പ്രവര്‍ത്തകര്‍ എന്ന അവകാശപ്പെടുന്ന പതിനഞ്ചോളം പേര്‍ വാളുമായി ആക്രമിക്കാന്‍ വന്നത്. ഇവര്‍ പോലീസിന്റെ വാഹനത്തിന്റെ വാതില്‍ വലിച്ചു തുറന്ന് പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. സംഘത്തെ പിന്തിരിപ്പിക്കാന്‍ പോലീസിന് ആകാശത്തേക്ക് വെടി വെക്കേണ്ടി വന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും പോലീസ് ആയുധങ്ങള്‍ പിടിച്ചെടുത്തു.

കഴിഞ്ഞ മെയ് 18നാണ് ഇദ്ദേഹം പെണ്‍ സുഹൃത്തായ ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മൃതദേഹം വെട്ടി നുറുക്കി വിവിധ ഇടങ്ങളില്‍ ഉപേക്ഷിച്ചത്.

Continue Reading

india

മുസ്ലിം വിദ്യാര്‍ഥിയെ ഭീകരവാദിയെന്ന് വിളിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ക്ലാസുകള്‍ എടുക്കുന്നതിന് അധ്യാപകനെ അധികൃതര്‍ വിലക്കിയിട്ടുണ്ട്.

Published

on

ബംഗളൂരു:മുസ്ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദി എന്ന് വിളിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മണിപ്പാല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്. വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപകനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അറിയിച്ചു.

അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ക്ലാസുകള്‍ എടുക്കുന്നതിന് അധ്യാപകനെ അധികൃതര്‍ വിലക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ഭീകരവാദി എന്ന് വിളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. പ്രകോപിതനായ വിദ്യാര്‍ത്ഥി അധ്യാപകന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

Continue Reading

Trending