Connect with us

kerala

യൂണിഫോം തയ്പ്പിക്കാനെത്തിയെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്

ശാസ്ത്രീയ തെളിവുകള്‍ കോടതിയിലെത്തിക്കുകയും ചെയ്തു.

Published

on

തൃശ്ശൂര്‍: യൂണിഫോം അളവെടുക്കുന്നതിന് വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച തയ്യല്‍ക്കാരന് പതിനേഴ് വര്‍ഷം തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.തളിക്കുളം കാളിദാസാ നഗര്‍ സ്വദേശി രാജനെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

കേസിന് ആസ്പദമായ സംഭവം നടന്നത് 2015 ലാണ് . പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെ വാടാനപ്പള്ളി പൊലീസില്‍ പരാതി നല്‍കി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി. 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍ കോടതിയിലെത്തിക്കുകയും ചെയ്തു.

 

kerala

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും

മത്സരിക്കുന്ന വിവരം സാമൂഹ്യ മാധ്യമം വഴിയാണ് പിടി ഉഷ പങ്കുവെച്ചത്.

Published

on

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് പിടി ഉഷ മത്സരിക്കും. മത്സരിക്കുന്ന വിവരം സാമൂഹ്യ മാധ്യമം വഴിയാണ് പിടി ഉഷ പങ്കുവെച്ചത്.

അത്‌ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് പിടി ഉഷ വ്യക്തമാക്കി.

Continue Reading

kerala

സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം; ബി.ജെ.പി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍

രണ്ടു വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

Published

on

പോക്‌സോ കേസില്‍ ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍. ഒളിവില്‍ ആയിരുന്ന നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും വളയന്‍ചിറങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ എം ശങ്കറിനെ കഴിഞ്ഞദിവസം കുന്നത്തുനാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് ഇയാള്‍ക്കെതിരെ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ പരാതി നല്‍കിയത്. രണ്ടു വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

Continue Reading

kerala

മന്ത്രി ആര്‍.ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അറ്റോര്‍ണി ജനറലിന് അപേക്ഷ.

Published

on

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അറ്റോര്‍ണി ജനറലിന് അപേക്ഷ. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഇതുമായി സംബന്ധിച്ച അപേക്ഷ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിക്ക് നല്‍കി.

സുപ്രീം കോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പമെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് നീക്കം. കേരള സാങ്കേതിക സര്‍വകലാശാല വിധിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്താവനയാണ് വിവാദത്തിലായത്.

സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും താഴ്ത്തി കെട്ടാനാണ് ശ്രമമെന്നും കൊടുത്ത അപേക്ഷയില്‍ പറയുന്നുണ്ട്.

Continue Reading

Trending