സിനിമാ താരങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു പരിധിയിലപ്പുറം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഏറെ ദിവസമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടന്‍ ഉണ്ണിമുകുന്ദനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. താരത്തിന് ഒരു പ്രണയബന്ധമുണ്ടായിരുന്നുവെന്നും അത് തകര്‍ന്നപ്പോള്‍ മദ്യപാനിയായെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഉണ്ണി മുകുന്ദന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക് കുറിപ്പില്‍ ഉണ്ണിമുകുന്ദന്‍ പറയുന്നതിങ്ങനെ.

unni-mukundan-9

വിവാഹത്തെക്കുറിച്ചുള്ള മറുപടി റിപ്പോര്‍ട്ടര്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. എപ്പോഴാണ് താങ്കളുടെ വിവാഹമെന്നായിരുന്നു ചോദ്യം. തന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളൊക്കെ വിവാഹം കഴിഞ്ഞുപോയി എന്നാണ് താന്‍ മറുപടി നല്‍കിയതെന്നും ഉണ്ണിമുകുന്ദന്‍ വിശദീകരിച്ചു. ഇത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു റിപ്പോര്‍ട്ടറെന്നും ഉണ്ണിമുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മല്ലുസിംഗ് സിനിമക്കുശേഷമാണ് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയാതെ വരുന്നത്. അതോടെ കടുത്ത മദ്യപാനിയാവുകയായിരുന്നു. സിനിമ ഉപേക്ഷിച്ച് കേരളം വിട്ട് പുറത്തുപോയ താരം പിന്നീട് 9 മാസങ്ങള്‍ക്കുശേഷമാണ് വിക്രമാദിത്യന്‍ എന്ന സിനിമ ചെയ്യുന്നതെന്നും വാര്‍ത്തയില്‍ പറയുന്നു.