ഫില്‍ബിത്ത്: ഉത്തര്‍പ്രദേശിലെ ഫില്‍ബിത്ത് ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും സഹോദരിമാരാണ്.

കഴിഞ്ഞ ദിവസമാണ് 18 ഉം, 20 ഉം വയസായ പെണ്‍കുട്ടികളെ കാണാതായത്. പെണ്‍കുട്ടികളെ കാണാതായതോടെ മാതാപിതാക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. ഒരാളുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു.

ഇരുവരുടേയും കഴുത്തില്‍ മുറിവേറ്റ പാടുകളുണ്ട്. എന്നാല്‍ പീഡനമേറ്റതിന്റെ സൂചനകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.