Connect with us

News

അമേരിക്കയില്‍ കറുത്തവംശജനെ പൊലീസ് മര്‍ദിച്ചുകൊലപ്പെടുത്തി

അമേരിക്കയില്‍ വംശീയ അക്രമം പരിധി വിട്ടുവെന്നതിന്റെ സൂചനകളാണിത്.

Published

on

അമേരിക്കയില്‍ കറുത്തവംശജനെ പൊലീസ് മര്‍ദിച്ചുകൊലപ്പെടുത്തി. അഞ്ചുപൊലീസുകാര്‍ ചേര്‍ന്ന് നടുറോഡില്‍ മര്‍ദിക്കുകയായിരുന്നു. അമ്മേ ,അമ്മേ എന്ന ്‌നിലവിളിക്കുന്ന നിക്കോള്‍സിന്റെ വീഡിയോ പുറത്തുവന്നു. കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് യുവാവ് പറയുന്നുണ്ട്. ടിനിസിയിലെ മംഫിസിലാണ് സംഭവം. കഴിഞ്ഞദിവസം കാലിഫോര്‍ണിയയില്‍ 3പേരെ വെടിവെച്ചുകൊന്നതിന്റെ പിന്നാലെയാണീ ദാരുണസംഭവം.
നിക്കോള്‍സിനെ ആ മാസം ഏഴിനാണ് മര്‍ദിച്ചത്. ഇന്നലെയായിരുന്നു മരണം.
പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു.
ജനുവരി 21ന് വെടിവെയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. 72 വയസ്സുകാരനാണ് വെടിവെച്ചത്. ചൈനീസ് പുതുവല്‍സരാഘോഷത്തിനിടെയായിരുന്നു വെടിവെയ്പ്.അമേരിക്കയില്‍ വംശീയ അക്രമം പരിധി വിട്ടുവെന്നതിന്റെ സൂചനകളാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ മുതല്‍

registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

Continue Reading

GULF

ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.

Published

on

ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ [email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.

Continue Reading

News

ദേശീയ വിത്ത് ബില്‍ 2025: സ്വകാര്യ കമ്പനികള്‍ക്ക് കൂടുതല്‍ ശക്തിയോ? കര്‍ഷകര്‍ ആശങ്കയില്‍

രാജ്യത്തെ വിത്ത് വ്യവസായം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ‘വിത്ത് ബില്‍ 2025’ കര്‍ഷക സംഘടനകളിലും കാര്‍ഷിക വിദഗ്ധരിലും ആശങ്കകള്‍ സൃഷ്ടിക്കുന്നു.

Published

on

രാജ്യത്തെ വിത്ത് വ്യവസായം നിയന്ത്രിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ‘വിത്ത് ബില്‍ 2025’ കര്‍ഷക സംഘടനകളിലും കാര്‍ഷിക വിദഗ്ധരിലും ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഗുണനിലവാരം ഉറപ്പാക്കുകയും വ്യാപാരം എളുപ്പമാക്കുകയും ചെയ്യാനെന്നതാണെന്ന് സര്‍ക്കാര്‍ പറഞ്ഞാലും, ബില്‍ സ്വകാര്യ വിത്ത് കമ്പനികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. ഇന്ത്യയിലെ ആദ്യ വിത്തുനിയമം 1966ല്‍ വരുത്തിയത് ഹരിത വിപ്ലവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. അന്നത്തെ നിയമം കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള വിത്തുകളുടെ ശുദ്ധിയും മുളയ്ക്കുവിളവും ഉറപ്പാക്കുന്നതിലായിരുന്നു കേന്ദ്രീകരിച്ചത്. എണ്‍പതുകളോടെ സ്വകാര്യ വിത്ത് കമ്പനികളുടെ കുത്തൊഴുക്കും ഹൈബ്രിഡ് വിത്തുകളുടെ വ്യാപനവും ഇന്ത്യന്‍ വിത്ത് വിപണിയെ പൂര്‍ണമായി മാറ്റിമറിച്ചു. 2002ലെ ദേശീയ വിത്തുനയം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് വിത്തിന്റെ വില, ഗുണനിലവാരം, ലഭ്യത എന്നിവയില്‍ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന വിമര്‍ശനവും ഉയര്‍ന്നു. 2004ല്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ‘വിത്ത് ബില്‍’ ഗുണനിലവാരം ഉറപ്പാക്കാനും വ്യവസായം ക്രമീകരിക്കാനും ലക്ഷ്യമിട്ടിരുന്നു. ആദ്യമായി വിത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നഷ്ടപരിഹാരം 25,000 മുതല്‍ 50 ലക്ഷം രൂപ വരെ ലഭ്യമാക്കിയതുമാണ് പ്രധാന മാറ്റങ്ങള്‍. പിന്നീട് 2019ല്‍ വന്ന പുതുക്കിയ വിത്ത്ബില്‍ കമ്പനികളും സര്‍ക്കാരും സ്വാഗതം ചെയ്‌തെങ്കിലും കര്‍ഷകസമിതികള്‍ സ്വകാര്യ കമ്പനികള്‍ക്ക് മേല്‍ക്കോയ്മ ഉറപ്പാക്കുന്ന നയമാണെന്ന് വിമര്‍ശിച്ചു. പുതിയ ബില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിനിടയില്‍ കേന്ദ്രീകരണം വര്‍ധിപ്പിക്കുന്നുവെന്ന വിമര്‍ശനം ഉയരുന്നു. ദേശീയതലത്തില്‍ അംഗീകാരം ലഭിച്ച ഒരു വിത്ത് കമ്പനിക്കു എല്ലാ സംസ്ഥാനങ്ങളിലും പ്രവേശനം സാധ്യമാകുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാവും, വലിയ കമ്പനികള്‍ക്ക് വിപണിയില്‍ മേല്‍ക്കോയ്മ സൃഷ്ടിക്കാനാകും. കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആശങ്കകള്‍ നഷ്ടപരിഹാരം നേടാന്‍ കോടതികളില്‍ ആശ്രയിക്കേണ്ടിവരും കര്‍ഷകര്‍ക്ക് നഷ്ടമാകാന്‍ സാധ്യത സര്‍ക്കാര്‍ കര്‍ഷകരുടെ പരമ്പരാഗത വിത്തുല്‍പാദനം നിയന്ത്രിക്കില്ലെന്നാണ് പറയുന്നത്. എന്നാല്‍ ‘കര്‍ഷകര്‍’ എന്ന നിര്‍വചനത്തില്‍ ചെറുകര്‍ഷകര്‍ മുതല്‍ കര്‍ഷകസംഘടനകളുടെ വിത്തുല്‍പാദന യൂണിറ്റുകള്‍ വരെയുണ്ടെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇവ സംരക്ഷിക്കുന്ന പരമ്പരാഗത വിത്തുകളുടെ ഭാവിയെക്കുറിച്ച് ബില്‍ വ്യക്തമായ ഉറപ്പു നല്‍കുന്നില്ല.

Continue Reading

Trending