ന്യൂയോര്‍ക്ക് : വാക്‌സിന്‍ കമ്പനികളുടെ കുത്തക അവസാനിപ്പിക്കുന്ന നിര്‍ണായക തീരുമാനവുമായി ജോ ബൈഡന്‍. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തു കളയും എന്നാണ് അമേരിക്കന്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിന്‍ കമ്പനികളുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം.
ഫൈസര്‍, മൊഡേണ അടക്കമുള്ള മരുന്നുകമ്പനികള്‍ ഇത്തരമൊരു തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു എന്നാല്‍ അതെല്ലാം തള്ളിക്കളഞ്ഞാണ് അമേരിക്ക ഇത്തരമൊരു
അസാധാരണ തീരുമാനം കൈക്കൊണ്ടത്. അമേരിക്ക തീരുമാനം ലോകവ്യാപാരസംഘടനയെ അറിയിച്ചു. അമേരിക്കയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഈ തീരുമാനത്തെ അവിസ്മരണീയം എന്നാണ് വിശേഷിപ്പിച്ചത്.