ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി . തപോവന്‍ വിഷ്ണുഖട്ട് പവര്‍ പ്രൊജക്ടിന്റെ ഭാഗമായുള്ള തുരങ്കത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഐടിബിപിയും സൈന്യവും പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. രണ്ട് തുരങ്കങ്ങളിലായി നിരവധി പേര്‍ ഇപ്പോഴുമുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. എന്നാല്‍ അവര്‍ ജീവനോടെ ഉണ്ടോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

മൊത്തം 170 പേരെയാണ് കാണാതായത്. അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.