ഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 12,194 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,09,04,940 ആയി.

11,106 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,06,11,731 ആയി. നിലവില്‍ രാജ്യത്ത് സജീവരോഗികളുടെ എണ്ണം 1,37,567 ആണ്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപത്തിനാല് മണിക്കൂറിനിടെ 92 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,55,642 ആയി.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ശനിയാഴ്ച ആരംഭിച്ചു. ഇതു വരെ 82,63,858 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.