Connect with us

kerala

ധനപ്രതിസന്ധിയുടെ കയത്തിലേക്കാണ് പിണറായി വിജയന്റെ 9 വര്‍ഷത്തെ ഭരണം കേരളത്തെ തള്ളിയിട്ടതെന്ന് വി.ഡി സതീശന്‍

ഇത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് അതിനിശിതമായി വിമര്‍ശിക്കുന്നു.

Published

on

പിണറായി സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ ഭരണം കേരളത്തെ തള്ളിയിട്ടത് ധനപ്രതിസന്ധിയിലേയ്ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമെന്ന നിലയില്‍ പുതിയ നികുതികളും നിരക്കുവര്‍ദ്ധനയും പ്രാബല്യത്തിലാവുകയാണ്. ഇത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് അതിനിശിതമായി വിമര്‍ശിക്കുന്നു.

ആശാ പ്രവര്‍ത്തകരായ സ്ത്രീകള്‍ മുടി മുറിച്ച് പ്രതിഷേധിച്ചിട്ടും ഭരണകൂടത്തിന് കുലുക്കമില്ല. ഭരണത്തുടര്‍ച്ച നല്‍കിയ ജനങ്ങളെയാണ് ഇവര്‍ വെല്ലുവിളിക്കുന്നത്. കേരളത്തെ തകര്‍ത്ത്, ജനത്തെ കൊള്ളയടിക്കുന്ന ഈ അഴിമതിക്കാര്‍ക്ക് ജനം മറുപടി നല്‍കുന്ന കാലം വിദൂരമല്ലെന്നും അ്‌ദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളും കെടുകാര്യസ്ഥതയും സംസ്ഥാനത്തിന് ഉണ്ടാക്കിയ ധനപ്രതിസന്ധിയുടെ പാപഭാരം ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചത് ഇന്നു മുതല്‍ പ്രബല്യത്തില്‍ വരും. ഇതുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ ധനപ്രതിസന്ധിയുടെ കയത്തിലേക്കാണ് പിണറായി വിജയന്റെ 9 വര്‍ഷത്തെ ഭരണം കേരളത്തെ തള്ളിയിട്ടത്. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരെ വലയ്ക്കുമ്പോഴാണ് വിവിധ നിരക്ക് വര്‍ധനകള്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.സപ്ലൈകോയില്‍ 13 ഇന അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോലും സാധിക്കുന്നില്ല.

വിതരണക്കാര്‍ക്ക് കുടിശിക നല്‍കാത്തതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാസങ്ങളായി മരുന്നില്ല. കാരുണ്യ കാര്‍ഡ് വഴിയുള്ള സൗജന്യ ചികിത്സയും മുടങ്ങി. കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് 26 സര്‍ക്കാര്‍ ആശുപത്രികളിലാണ് ഇവര്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തത്. കര്‍ഷകരും മത്സ്യത്തൊഴിലാളികളും വറുതിയിലാണ്. കൈത്തറി, കയര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള പരമ്പരാഗത തൊഴില്‍ മേഖലകള്‍ തകര്‍ത്തതിലൂടെ പാവപ്പെട്ട സ്ത്രീകളുടെ തൊഴിലിടങ്ങളാണ് ഇവര്‍ ഇല്ലാതാക്കിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ഇ.ബിയെ ലാഭത്തിലാക്കുകയും വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു. അദാനിയെ സഹായിക്കാനും അതുവഴി കമ്മീഷന്‍ കൈപ്പറ്റാനും ഈ സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കി കെ.എസ്.ഇ.ബിയെയും കടക്കെണിയിലാക്കി. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്.

കോവിഡ് മഹാമാരിയുടെ മറവിലും ഇവര്‍ ഖജനാവ് കൊള്ളയടിച്ചു. അഴിമതി നടത്തിയെന്ന പ്രതിപക്ഷ ആരോപണം സി.എ.ജിയും ശരിവച്ചിരിക്കുകയാണ്. കേരളത്തിലെ ഒരു കമ്പനികളും അറിയാതെ, ജല ദൗര്‍ലഭ്യമുള്ള എലപ്പുള്ളിയില്‍ മധ്യപ്രദേശിലെ ഒയാസിസ് കമ്പനിക്ക് മദ്യനിര്‍മ്മാണ ശാല തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നിലെ ലക്ഷ്യവും അഴിമതി അല്ലാതെ മറ്റേന്താണ്?

പൊതുഖജനാവിലെ 61 കോടി രൂപ ആരും അറിയാതെ അനില്‍ അംബാനിയുടെ പൊളിഞ്ഞുകൊണ്ടിരിക്കുന്ന കമ്പനിയില്‍ നിക്ഷേപിച്ച് കമ്മീഷന്‍ കൈപ്പറ്റിയതും ഇതേ ആളുകള്‍ തന്നെയാണ്. കരാര്‍ ലംഘനം നടത്തിയ ടീ കോം കമ്പനിക്ക് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കി സ്മാര്‍ട് സിറ്റി പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതിന് പിന്നിലും റിയല്‍ എസ്റ്റേറ്റ് താല്‍പര്യവും അഴിമതിയും മാത്രമാണ്. നമ്മുടെ ഓരോരുത്തരുടെയും പണമാണ് ഇവര്‍ കൊള്ളയടിക്കുന്നത്. കേരളത്തെ സാമ്പത്തികമായി തകര്‍ത്തതിനു പിന്നാലെയാണ് ആ ബാധ്യത പാവങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇന്ന് മുതല്‍ ഭൂ നികുതി അമ്പത് ശതമാനമാണ് വര്‍ധിക്കുന്നത്. ഇതിലൂടെ മാത്രം 100 കോടി പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല കുടിശികയാക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ക്ഷേമ-വികസന പദ്ധതികളും വെട്ടിക്കുറച്ചു. വൈദ്യുത നിരക്ക് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വര്‍ധിപ്പിച്ചപ്പോള്‍ ഇന്ന് മുതല്‍ നിലവില്‍ വരുന്ന നിരക്ക് വര്‍ധനയും സര്‍ക്കാര്‍ കൗശലത്തോടെ പ്രഖ്യാപിച്ചു. ആശാ പ്രവര്‍ത്തകരായ സ്ത്രീകള്‍ മുടി മുറിച്ച് പ്രതിഷേധിച്ചിട്ടും ഭരണകൂടത്തിന് കുലുക്കമില്ല. ഭരണത്തുടര്‍ച്ച നല്‍കിയ ജനങ്ങളെയാണ് ഇവര്‍ വെല്ലുവിളിക്കുന്നത്. കേരളത്തെ തകര്‍ത്ത്, ജനത്തെ കൊള്ളയടിക്കുന്ന ഈ അഴിമതിക്കാര്‍ക്ക് ജനം മറുപടി നല്‍കുന്ന കാലം വിദൂരമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

Published

on

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്ലേ സ്‌കൂളിലെ വിദ്യാര്‍ഥിനി ദുര്‍ഭാഗ്യകരമായി മരണമടഞ്ഞു. ചെറുതോണി സ്വദേശിനിയായ ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്.

സ്‌കൂള്‍ മുറ്റത്ത് കുട്ടികളെ ഇറക്കിയതിന് പിന്നാലെ ബസ് പിന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തല്‍ക്ഷണം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കാലിന് പരിക്കേറ്റിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുന്നു.

 

Continue Reading

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില യഥാക്രമം 11,445 രൂപയും പവന് 91,560 രൂപയുമായി. ഇതിന് മുന്‍ദിവസം ഗ്രാമിന് 160 രൂപയും പവന് 1280 രൂപയുമായിരുന്നു ഇടിവ്.

ലോകവിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് ശ്രദ്ധേയമായ മാറ്റം. സ്പോട്ട് ഗോള്‍ഡ് 0.2 ശതമാനം ഇടിഞ്ഞ് 4,059 ഡോളര്‍ ആയപ്പോള്‍, യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.1 ശതമാനം കുറഞ്ഞ് 4,061.60 ഡോളര്‍ ആയി. ഡോളര്‍ കരുത്താര്‍ജിച്ചതും ഫെഡറല്‍ ബാങ്കിന്റെ പലിശനിരക്കുകളെ കുറിച്ചുള്ള നിക്ഷേപകരുടെ കാത്തിരിപ്പുമാണ് സ്വര്‍ണവിലയെ ഗണ്യമായി സ്വാധീനിക്കുന്നത്.

അതേസമയം, ആഗോള ഓഹരി വിപണികള്‍ക്കും സമ്മര്‍ദ്ദം തുടരുകയാണ്. യു.എസ് സൂചികയായ എസ്&പി 500 നാല് ദിവസമായി നഷ്ടത്തിലാണ്. യൂറോപ്പ്, ഏഷ്യന്‍ വിപണികളും ഇടിവ് തുടരുന്ന അവസ്ഥയിലാണ്.

Continue Reading

kerala

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നേമം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ താമസിച്ചിരുന്ന സജിത് കുമാര്‍ (55) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കോലിയക്കോട് പ്രദേശത്ത് രണ്ടു സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേല്‍ക്കുകയായിരുന്നു. അവരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ സജിത് കുമാര്‍ തന്റെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോയി.

യാത്രാമധ്യേ കിള്ളിപ്പാലത്തിനു സമീപം എത്തിയപ്പോഴാണ് സജിത്തിന് തല ചുറ്റല്‍ അനുഭവപ്പെട്ടത്. അതിനെക്കുറിച്ച് യാത്രക്കാരോട് അറിയിച്ച ശേഷം ഓട്ടോ റോഡരികില്‍ പാര്‍ക്ക് ചെയ്തു. ഉടന്‍ തന്നെ അദ്ദേഹം കുഴഞ്ഞുവീണു. ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിലാക്കി ആശുപത്രിയിലെത്തിച്ചു.

 

Continue Reading

Trending