മന്ത്രി വി. അബ്ദുറഹ്മാനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലാണ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനെതിരെ സമസ്തയുടെ വിമര്‍ശനം.

എങ്ങനെയും നിയമം പാസാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ധാര്‍ഷ്ട്യം നിറഞ്ഞതാണെന്നാണ് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

വഖഫ് മന്ത്രി പറഞ്ഞതിനോട് പൂര്‍ണമായും വിയോജിപ്പുണ്ടെന്നും എങ്ങനെയിരുന്നാലും ഈ നിയമം പാസാക്കുമെന്ന് ഒരു വഖഫ് മന്ത്രി പറയേണ്ടതല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമസ്ത വഖഫ് മുതവല്ലി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.