ന്യൂഡല്‍ഹി: രാജ്യത്തെ ചിലയിടങ്ങളില്‍ വോഡഫോണ്‍ ഐഡിയ സംയുക്ത നെറ്റ്‌വര്‍ക്കുകള്‍ (വി) തകരാറിലായതായി റിപ്പോര്‍ട്ട്. വൈകീട്ട് 4.30ഒടെയാണ് തകരാര്‍ രൂക്ഷമായത്.

കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും മുംബൈ, ചെന്നൈ, പുനെ എന്നിവിടങ്ങളിലും പ്രശ്‌നം രൂക്ഷമാണെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ എന്താണ് നെറ്റ്‌വര്‍ക്ക് തകരാറിലായതിന്റെ കാരണമെന്ന് വ്യക്തമല്ല. പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാനുള്ള ശ്രമത്തിലാണ്.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് വിവരം. നിരവധി ഉപയോക്താക്കള്‍ തങ്ങള്‍ക്ക് നെറ്റ്‌വര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതി ട്വിറ്റര്‍ വഴി അറിയിച്ചു.