തിരുവനന്തപുരം: സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പൊലീസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുക്കത്ത് ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയ പശ്ചാത്തലത്തിലാണ് വി.എസിന്റെ പ്രതികരണം. സമരത്തില്‍ ജനങ്ങള്‍ക്കനുകൂലമായ നടപടി അടിയന്തരമായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിഴിഞ്ഞത്തും മറ്റിടങ്ങളിലുമായി കിടപ്പാടം നഷ്ടപ്പെടുന്നവരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.