Connect with us

kerala

വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത രണ്ട് മടങ്ങ് അധികം

അതിനാല്‍ മുന്‍പ് കോവിഡ് ബാധിതരായവര്‍ ഭാവിയില്‍ വൈറസ് പിടിപെടാതിരിക്കാന്‍ വാക്‌സീന്‍ എടുക്കണമെന്ന് സിഡിസി നിര്‍ദ്ദേശിച്ചു

Published

on

കോവിഡ് വാക്‌സീന്‍ എടുത്തവരെ അപേക്ഷിച്ച് എടുക്കാത്തവര്‍ക്ക് കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത രണ്ട് മടങ്ങ് അധികമാണെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി). അതിനാല്‍ മുന്‍പ് കോവിഡ് ബാധിതരായവര്‍ ഭാവിയില്‍ വൈറസ് പിടിപെടാതിരിക്കാന്‍ വാക്‌സീന്‍ എടുക്കണമെന്ന് സിഡിസി നിര്‍ദ്ദേശിച്ചു.

പ്രകൃതിദത്തമായ രോഗപ്രതിരോധത്തേക്കാള്‍ കൂടിയ അളവില്‍ വൈറസിനെതിരെ ആന്റിബോഡി പ്രതികരണമുണ്ടാക്കാന്‍ വാക്‌സിനേഷന് കഴിയുമെന്ന് ലബോറട്ടറി പരീക്ഷണ ഫലങ്ങളും സൂചിപ്പിക്കുന്നു. നേരത്തെ കോവിഡ് ബാധിച്ച 246 പേരില്‍ 2021 മെയ്-ജൂണ്‍ മാസങ്ങളിലാണ് സിഡിസി പഠനം നടത്തിയത്.

കോവിഡ് ഒരിക്കല്‍ വന്നു പോയവരിലും രണ്ട് ഡോസ് പൂര്‍ണ വാക്‌സിനേഷന്‍ അധിക സംരക്ഷണം നല്‍കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഒരു ഡോസ് വാക്‌സീന്‍ എടുത്തവരില്‍ പോലും വാക്‌സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് കൂടുതല്‍ സംരക്ഷണം വൈറസില്‍ നിന്ന് ലഭിക്കുമെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ സാംപിളുകളുടെ ജനിതക സീക്വന്‍സിങ്ങ് നടത്താത്തത് പഠനത്തിലെ പോരായ്മയാണെന്ന് ഗവേഷകര്‍ പറയുന്നു. ആദ്യ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായ വൈറസ് വകഭേദമാണ് രണ്ടാം തവണ രോഗബാധയുണ്ടാക്കിയതെന്ന് തെളിയിക്കാന്‍ ജനിതക സീക്വന്‍സിങ്ങ് ആവശ്യമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആരോഗ്യ പ്രശ്‌നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ദോഹയിലെ പരിപാടി മാറ്റിവെച്ചു

Published

on

കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.

നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.

Continue Reading

kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു

കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

Published

on

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.

കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.

2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നും രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.

ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയതെന്നും എന്നാല്‍ കാലപ്പഴക്കം വന്ന് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞെന്നും അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു മൊഴി നല്‍കി.

അതേസമയം സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Trending