വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവുന്ന രക്തസാക്ഷിയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ പിന്തുണക്കുമെന്ന് യുഡിഎഫ് അറിയിച്ചു. രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ രമ മത്സരിക്കാന്‍ സന്നദ്ധയാണെന്ന് എന്‍.വേണു അറിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാകില്ലെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് രമ പാര്‍ട്ടിയെ അറിയിച്ചെന്നായിരുന്നു സൂചന. എന്നാല്‍ പാര്‍ട്ടി കെ കെ രമ മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.