mvd
കേരളത്തില്‍ എവിടെയും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം; സ്ഥിരവിലാസം തടസ്സമല്ല
പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും.
കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍.ടി.ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുവരെയുള്ള നിയമം അനുസരിച്ച് സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍.ടി.ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ നിയമം വരുന്നതോടെ കാസര്‍കോട് ഉള്ള ഒരാള്‍ക്ക് പോലും തിരുവനന്തപുരം സീരീസ് വാഹന നമ്പര്‍ സ്വന്തമാക്കാന്‍ സാധിക്കും.
ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്ക് മാറി താമസിക്കേണ്ടിവരുന്നവര്‍ക്ക് പുതിയ നിയമം കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍. എവിടെനിന്നും വാങ്ങുന്ന വാഹനവും ഉടമയുടെ മേല്‍വിലാസ പരിധിയിലെ ഓഫീസില്‍ രജിസ്റ്റര്‍ചെയ്യാനുളള സൗകര്യം ഇപ്പോഴുണ്ട്. ഓഫീസ് അടിസ്ഥാനത്തില്‍ പ്രത്യേക രജിസ്ട്രേഷന്‍ അനുവദിക്കുന്നരീതിയാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍, പ്രായോഗികമായി ചില ബുദ്ധിമുട്ടുകളും ഈ സംവിധാനത്തില്‍ ഉണ്ടായേക്കുമെന്നുമാണ് വിലയിരുത്തല്‍.
കാസര്‍കോട് ജില്ലയിലുള്ള ഒരു വാഹനം തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അത് കാസര്‍കോട് തന്നെ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിലും ഈ വാഹനത്തിന്റെ ടാക്‌സ് മുടങ്ങുന്നത് പോലെയുള്ള കാര്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍.ടി.ഓഫീസിനായിരിക്കും ഉത്തരവാദിത്തം എന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, കെ.എല്‍.1, കെ.എല്‍.7, കെ.എല്‍.11 പോലെയുള്ള സ്റ്റാര്‍ രജിസ്റ്റര്‍ നമ്പറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ എത്തിയേക്കുമെന്നതും വെല്ലുവിളിയാണ്.
സ്ഥിരം മേല്‍വിലാസം ഇല്ലാത്ത സ്ഥലത്ത് മുമ്പും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നെങ്കിലും ഇതിനായി നിരവധി ഉപാധികള്‍ മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വെച്ചിരുന്നു. തൊഴില്‍ ആവശ്യത്തിന് മാറി താമസിക്കുകയാണെങ്കില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേല്‍വിലാസം, ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയാണ് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഈ നടപടികള്‍ ഇതോടെ ഒഴിവാകുമെന്നും വിലയിരുത്തലുണ്ട്.
kerala
മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല; തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തം
ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയായില്ല.
മോട്ടോർ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് വീർപ്പ് മുട്ടുന്ന സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതലായി സൃഷ്ടിക്കണമെന്ന ആവശ്യം ശക്തമാണ്.
എന്നിട്ടും ഉദ്യോഗസ്ഥരുടെ കുറവ് നികത്താൻ ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയ ശുപാർശയ്ക്ക് മുകളിൽ അടയിരിക്കുകയാണ് സർക്കാർ. ആളില്ലാത്തതിനാൽ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റവും അവതാളത്തിലായി.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിനും സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡിൻ്റെ പ്രവർത്തനം 24 മണിക്കൂർ ആക്കുന്നതിനും വേണ്ടിയാണ്, ഗതാഗത കമ്മീഷണർ വിശദമായ ശുപാർശ സർക്കാരിന് സമർപ്പിച്ചത്.
13 സബ് ആർടിഒകളിലേക്കും 14 ജില്ല എൻഫോഴ്സ്മെൻ്റ് ആർടിഒകളിലേക്കും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്നായിരുന്നു ശുപാർശ. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ, ആർടിഒ, ജോയിൻ്റ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തുടങ്ങി ഓഫീസ് അസിസ്റ്റൻ്റ് വരെയുള്ള തസ്തികകൾ കൂടുതൽ സൃഷ്ടിക്കണമെന്നായിരുന്നു ആവശ്യം.
ശുപാർശയിൽ പഠനം നടത്താൻ സർക്കാർ തീരുമാനിച്ചെങ്കിലും നടപടിയെടുത്തില്ല. ഉദ്യോഗസ്ഥ ഭരണപരിഷ്കാര കമ്മീഷനായിരുന്നു ഇതിൻ്റെ ചുമതല. ഇക്കാര്യം മന്ത്രി കെ. ബി. ഗണേഷ് കുമാർ തന്നെ നിയമസഭയെ അറിയിച്ചു. പഠനം നടക്കുന്നതല്ലാതെ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചില്ല. എഎംവി തസ്തികയിൽ നിലവിൽ ഉള്ള 23 ഒഴിവുകളും നികത്തിയിട്ടില്ല.
എ.കെ ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് സുരക്ഷാമിത്ര എന്ന പേരിൽ വെഹിക്കിൾ ട്രാക്കിങ് മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ കേന്ദ്രീകൃത കൺട്രോൾ റൂം സ്ഥാപിച്ചത്. വാഹനങ്ങളിലെ ജി പി എസ് ട്രാക്കിങ്ങിലൂടെ അമിതവേഗം ഉൾപ്പെടെയുള്ള ഗതാഗത നിയമലംഘനങ്ങൾ തടയുകയായിരുന്നു ലക്ഷ്യം.
ഉദ്യോഗസ്ഥരുടെ കുറവുമൂലം ഈ പദ്ധതിയും അവതാളത്തിലായി. ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ സിസ്റ്റത്തിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലും, പരിശോധനയ്ക്ക് ഓടിയെത്താൻ സ്കാഡുകൾ ഇല്ലെന്നതും വെല്ലുവിളിയാണ്.
kerala
സ്‌കൂട്ടറിന് പിറകില്‍ കുട്ടിയെ തിരിച്ചിരുത്തി അപകട യാത്ര; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി
ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
സ്‌കൂട്ടറിന് പുറകില്‍ തിരിച്ച് ഇരുത്തി അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി പൊലീസ്. വാഹനം ഓടിച്ച കുട്ടിയുടെ പിതാവ് ഷഫീഖിനെതിരെ മാവൂര്‍ പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് മാവൂര്‍ തെങ്ങിലക്കടവ് റോഡിലാണ് സംഭവം. കുട്ടിയുമായി അപകടകരമായി യാത്ര ചെയ്യുന്നതിന്റെ ദൃശ്യം പിന്നില്‍ യാത്ര ചെയ്ത മറ്റൊരു യാത്രക്കാരനാണ് പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയാണ് സ്‌കൂട്ടറിന്റെ പിന്നില്‍ യാത്ര ചെയ്തത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ആളും കുട്ടിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പിന്നാലെ പൊലീസ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് കുട്ടിയുടെ പിതാവിന്റെ ലൈസന്‍സ് ആറ് മാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പുറമേ 5 ദിവസം റോഡ് സുരക്ഷാ പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്നും കോഴിക്കോട് ആര്‍ടിഒ പി.എ. നസീറിന്റെ ഉത്തരവില്‍ പറയുന്നു.
kerala
കാറുകളില്‍ അഭ്യാസ പ്രകടനം: മാറമ്പിള്ളി കോളേജിലെ 12 വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ഇവർ 3000 മുതൽ 12,000 രൂപ വരെ പിഴയും അടയ്ക്കണം.
പെരുമ്പാവൂർ വാഴക്കുളത്തെ മാറമ്പിള്ളി എംഇഎസ് കോളേജിൽ ഇക്കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിനിടെ കാറുകളിൽ അഭ്യാസ പ്രകടനം നടത്തിയതിന് 12 പേരുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു.
സംഭവ സമയം വാഹനങ്ങളോടിച്ചതായി കണ്ടത്തിയ രണ്ട് വിദ്യാർഥിനികൾ ഉൾപ്പെടെ 12 പേരുടെ ലൈസൻസാണ് ആറ് മുതൽ 12 മാസം വരെ സസ്പെൻഡ് ചെയ്തത്. ഇവർ 3000 മുതൽ 12,000 രൂപ വരെ പിഴയും അടയ്ക്കണം.
കഴിഞ്ഞ ഡിസംബർ 19ന് മാറമ്പള്ളി എംഇഎസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ആഡംബര കാറുകൾ, ബൈക്കുകൾ, തുറന്ന വാഹനങ്ങൾ എന്നിവ അണിനിരത്തി പരേഡും അഭ്യാസ പ്രകടനങ്ങളും നടത്തിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
india1 day agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു

