kerala
കാറുകളില്‍ അഭ്യാസ പ്രകടനം: മാറമ്പിള്ളി കോളേജിലെ 12 വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
ഇവർ 3000 മുതൽ 12,000 രൂപ വരെ പിഴയും അടയ്ക്കണം.

പെരുമ്പാവൂർ വാഴക്കുളത്തെ മാറമ്പിള്ളി എംഇഎസ് കോളേജിൽ ഇക്കഴിഞ്ഞ ക്രിസ്മസ് ആഘോഷത്തിനിടെ കാറുകളിൽ അഭ്യാസ പ്രകടനം നടത്തിയതിന് 12 പേരുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു.
സംഭവ സമയം വാഹനങ്ങളോടിച്ചതായി കണ്ടത്തിയ രണ്ട് വിദ്യാർഥിനികൾ ഉൾപ്പെടെ 12 പേരുടെ ലൈസൻസാണ് ആറ് മുതൽ 12 മാസം വരെ സസ്പെൻഡ് ചെയ്തത്. ഇവർ 3000 മുതൽ 12,000 രൂപ വരെ പിഴയും അടയ്ക്കണം.
കഴിഞ്ഞ ഡിസംബർ 19ന് മാറമ്പള്ളി എംഇഎസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ ആഡംബര കാറുകൾ, ബൈക്കുകൾ, തുറന്ന വാഹനങ്ങൾ എന്നിവ അണിനിരത്തി പരേഡും അഭ്യാസ പ്രകടനങ്ങളും നടത്തിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.
kerala
ആലപ്പുഴയില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴയില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബീച്ച് വാര്‍ഡില്‍ ചിറപറമ്പില്‍ സ്വദേശി മായ ആണ് മരിച്ചത്.
വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുന്‍പാണ് യുവതിയെ കാണാതായത്.
മായയെ കാണാനില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ബീച്ച് വാര്‍ഡിലെ തൊട്ടപ്പുറത്തുള്ള തോട്ടില്‍ മൃതദേഹം പൊന്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന കാര്യം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അതേ സമയം ചില മാനസിക പ്രശ്‌നങ്ങള്‍ മായക്കുണ്ടായിരുന്നതായി വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമാണ് മായ ബീച്ച് വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്നത്.
kerala
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്രമക്കേട്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ വിധി ഇന്ന്

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ പ്രതികളായ മൂന്ന് വനിത ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.
ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉളളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാര്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
അതേസമയം ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയ ശേഷം കൃഷ്ണകുമാറും മകള്‍ ദിയയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയതായി ജീവനക്കാരും വാദിച്ചിരുന്നു. ഈ കേസില്‍ ദിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
kerala
പാലക്കാട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസ്; സുഹൃത്ത് പിടിയില്‍
മണ്ണാര്‍ക്കാട് സ്വദേശി രമേശിനെയാണ് ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി രമേശിനെയാണ് ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് മുട്ടികുളങ്ങര സ്വദേശി വേണുഗോപാലിനെ റെയില്‍വെ കോളനിക്ക് സമീപമുള്ള കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശിനെ പൊലീസ് പിടികൂടുന്നത്. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും.
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
News3 days ago
തിരിച്ചടിച്ച് ഇറാന്; ഇസ്രാഈലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു
-
News3 days ago
അമേരിക്കയുടെ നടപടി ലോക സമാധാനത്തിന് ഭീഷണി; ഇറാനിലെ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
kerala2 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
-
News3 days ago
ഫേസ്ബുക്ക് ലോഗിനുകള്‍ സുരക്ഷിതമാക്കാന്‍ പാസ്കീകള്‍ പ്രഖ്യാപിച്ച് മെറ്റാ