മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍.ഡി.എ നടത്തുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ബി.ഡി.ജെ.എസ്.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കരുതെന്ന് അറിയിച്ച് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിര്‍ദേശം നല്‍കി. നിരന്തരമായി എന്‍.ഡി.എയില്‍ നിന്ന് അവഗണന നേരിട്ട സാഹചര്യത്തിലാണ് നടപടി. ബിജെപിക്ക് സവര്‍ണാധിപത്യ നിലപാടാണെന്ന് ബിഡിജെഎസ് സംസ്ഥാന നേതൃത്വം ആരോപിച്ചു. എന്‍.ഡി.എ വിട്ട് പോരാന്‍ ബി.ഡി.ജെ.എസ് തയാറാവണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നേതൃത്വം തീരുമാനിച്ചത്. കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്‍കുന്ന സ്വീകരണ യോഗങ്ങളിലും പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിഡിജെഎസ് നേതൃത്വം.