തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ വാമനപുരം എംഎല്‍എ ഡി.കെ മുരളിയുടെ മകന് പങ്കുണ്ടെന്ന് അടൂര്‍ പ്രകാശ് എംപി. 2019ല്‍ വെങ്ങാമല ഉല്‍സവത്തിനിടെ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട തര്‍ക്കമുണ്ടായി. പിന്നീടുണ്ടായ സംഘര്‍ഷങ്ങള്‍ ഇരട്ടക്കൊലയിലേക്ക് നയിച്ചുവെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. തര്‍ക്കമെന്തെന്ന് പറയാന്‍ തന്റെ മാന്യത അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആരോപണം ഡി.കെ മുരളി നിഷേധിച്ചു. മകനുമായുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ കേസോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. കൊലപാതകത്തില്‍ തന്റെ പങ്ക് പുറത്തുവരാതിരിക്കാനാണ് അടൂര്‍ പ്രകാശ് വിഷയം വഴിതിരിച്ചുവിടുന്നതെന്ന് ഡി.കെ മുരളി പറഞ്ഞു.