kerala

വൈസ് ചാന്‍സലര്‍ നിയമനം: കേസിന്റെ ചെലവ് സര്‍വകലാശാലകള്‍ വഹിക്കണമെന്ന് ഗവര്‍ണര്‍

By webdesk17

September 18, 2025

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്ന കേസിന് ചെലവായ തുക സര്‍വകലാശാലകള്‍ തന്നെ വഹിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിര്‍ദേശിച്ചു. കേസ് നടത്താന്‍ വേണ്ടിയുള്ള പണം ഡിജിറ്റല്‍ സര്‍വകലാശാലക്കും സാങ്കേതിക സര്‍വകലാശാലക്കും കത്തയച്ചാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

വക്കീല്‍ ഫീസിനായി രണ്ട് സര്‍വകലാശാലകളും ചേര്‍ന്ന് 11 ലക്ഷം രൂപ നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സര്‍വകലാശാലയും 5.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം.

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ, രാജ്ഭവന്‍ സ്വന്തം നിലയില്‍ സുപ്രീംകോടതിയെ സമീപിച്ച കേസുമായി ബന്ധപ്പെട്ട ചെലവാണ് സര്‍വകലാശാലകള്‍ വഹിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.