തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്യുവാന്‍ 8000 രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. എറണാകുളം ഞാറക്കല്‍ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബു സി.പിയാണ് വിജിലന്‍സിന്റെ പിടിയിലായത്.
സുകേശന്‍ എന്നയാളില്‍ നിന്നും പോക്കുവരവ് ചെയ്തു നല്‍കാന്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പണം ആവശ്യപ്പെട്ടിരുന്നു. എറണാകുളം റേഞ്ച് എസ്.പി തോംസണ്‍ ജോസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ റേഞ്ച് ഡിവൈ.എസ്.പി അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി വാങ്ങുന്നതിനിടെ പ്രതിയെ പിടികൂടിയത്.