Connect with us

News

വിനീഷ്യസ് റയലില്‍ നിന്ന് മാറില്ല: അന്‍സലോട്ടി

വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് വിടില്ല. വംശീയ വിവാദത്തിന്റെ പേരില്‍ താരം ലാലീഗ വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Published

on

മാഡ്രിഡ്: വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡ് വിടില്ല. വംശീയ വിവാദത്തിന്റെ പേരില്‍ താരം ലാലീഗ വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി ഇത് നിഷേധിച്ചു. വിനീഷ്യസ് റയലില്‍ തന്നെയുണ്ടാവും. വംശീയ വിവാദത്തില്‍ ലാലീഗ അധികാരികള്‍ സ്വീകരിച്ച നടപടി സംതൃപ്തികരമാണ്. വലന്‍സിയക്കെതിരെ വലിയ പിഴ ചുമത്തി. അഞ്ച് മല്‍സരങ്ങളില്‍ സ്‌റ്റേഡയത്തില്‍ പകുതി വിലക്കും വന്നു. ഇത്തരത്തില്‍ കര്‍ക്കശ നടപടികള്‍ വന്നാല്‍ മാത്രമായിരിക്കും വംശീയതയെ അകറ്റാനാവുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വംശീയതാ പോരാട്ടത്തില്‍ താല്‍കാലിക വിജയം വിനീഷ്യസ് ജൂനിയറിന്. വലന്‍സിയക്കെതിരായ പോരാട്ടത്തിനിടെ വേട്ടയാടപ്പെട്ട താരത്തോട് ലാലീഗ പ്രസിഡണ്ട് മാപ്പ് പറഞ്ഞു, വലന്‍സിയക്കാര്‍ മാപ്പ് പറഞ്ഞു, എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, വലന്‍സിയക്ക് വലിയ പിഴ ചുമത്തി. അവരുടെ അടുത്ത അഞ്ച് മല്‍സരങ്ങളില്‍ കാണികളുടെ കാര്യത്തിലും വിലക്ക് ഏര്‍പ്പെടുത്തി. സ്‌റ്റേഡിയത്തില്‍ പകുതി കാണികളെ മാത്രമാണ് ഈ അഞ്ച് മല്‍സരങ്ങളില്‍ അനുവദിക്കുക. കഴിഞ്ഞ ഞായാറാഴ്ച്ചയിലെ വിവാദ മല്‍സരത്തിന് ശേഷം വിനീഷ്യസ് ക്ഷുഭിതനായി പ്രതികരിച്ചപ്പോള്‍ ലാലീഗ പ്രസിഡണ്ട് ജാവിയര്‍ ടബസിന്റെ പ്രതികരണം മോശമായിരുന്നു. മുമ്പ് ലാലീഗ അറിയപ്പെട്ടത് റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ, കൃസ്റ്റിയാനോ റൊണാള്‍ഡോ, ലിയോ മെസി തുടങ്ങി വിഖ്യാതരായ താരങ്ങളുടെ പേരിലായിരുന്നെങ്കില്‍ ഇപ്പോള്‍ ലീഗ് അറിയപ്പെടുന്നത് വംശീയാധിക്ഷേപത്തിന്റെ പേരിലാണെന്നായിരുന്നു വിനീഷ്യസ് കുറ്റപ്പെടുത്തിയത്.

ഇതിനെതിരെയായിരുന്നു ലാലീഗ പ്രസിഡണ്ടിന്റെ ആദ്യ പരാമര്‍ശം. താങ്കള്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി അറിയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഒന്നിലധികം തവണ വംശീയാധിക്ഷേപ വിവാദത്തില്‍ വിശദീകരണം തേടിയപ്പോള്‍ വിനീഷ്യസ് നേരിട്ട് ഹാജരായിരുന്നില്ല എന്ന് പറഞ്ഞായിരുന്നു ടബസിന്റെ കുറ്റപ്പെടുത്തല്‍. ഇത് വന്‍ വിവാദമായി. വേട്ടയാടപ്പെട്ട താരത്തിനൊപ്പം നില്‍ക്കുന്നതിന് പകരം ലാലീഗ പ്രസിഡണ്ട് വേട്ടക്കാര്‍ക്കൊപ്പമാണ് സംസാരിച്ചതെന്നായിരുന്നു സാമുഹ്യ മാധ്യമ കുറ്റപ്പെടുത്തല്‍. ഇതിനെ തുടര്‍ന്നാണ് താന്‍ വീനിഷ്യസിനൊപ്പമാണെന്നും തന്റെ പരാമര്‍ശം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കളി നടക്കുന്ന സ്‌റ്റേഡിയത്തനെതിരെ കര്‍ക്കശ നടപടികള്‍ വരുമെന്നും ടബസ് വ്യക്തമാക്കി. ലാലീഗയില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്ലെല്ലാം വംശീയതക്കെതിരായ മുദ്രവാക്യങ്ങള്‍ ഉയര്‍ന്നു. ബാര്‍സിലോണയുടെ റാഫിഞ്ഞ തന്റെ ബ്രസീല്‍ മിത്രമായ വിനീഷ്യസിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു.

kerala

അടിമുടി അഴിമതി; കെ ഫോണ്‍ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും

2017-ല്‍ കെ- ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്.

Published

on

കെ ഫോണ്‍ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും.പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല. പക്ഷെ അതിന് പിന്നില്‍ നടന്ന അഴിമതിയെ എതിര്‍ക്കുന്നത് കൊണ്ടാണ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.രേഖകള്‍ സഹിതമാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. എന്നിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല അദ്ദേഹം പറഞ്ഞു.

2017-ല്‍ കെ- ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പതിനാലായിരം പേര്‍ക്ക് മാത്രമാണ് കണക്ഷന്‍ കൊടുക്കുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയര്‍ത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികള്‍ തന്നെയാണ് കെ ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കരാറുകളൊന്നും കിട്ടില്ല. എസ്.ആര്‍.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏത് പാതയില്‍ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്കെത്തും. ക്യാമറയില്‍ നടന്നത്തിയതിനേക്കാള്‍ വ്യാപക അഴിമതിയാണ് കെ ഫോണില്‍ നടന്നത് അദ്ദേഹം തുറന്നടിച്ചു.

Continue Reading

gulf

ഒമാനില്‍ പ്രവാസി മലയാളി ഹ്യദയാഘാതം മൂലം മരണപ്പെട്ടു

പ്രവാസി മലയാളി ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയില്‍ മരണപ്പെട്ടു.

Published

on

സലാല: പ്രവാസി മലയാളി ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയില്‍ മരണപ്പെട്ടു.പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി കുറുപ്പത്ത് ഒലിക്കടവത്ത് വീട്ടില്‍ ഗോപാല ക്യഷ്ണന്‍ ( 48)ആണ് ഹ്യദയാഘാതം മൂലം ഒമാനിലെ സലാലയില്‍ മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗോപാല ക്യഷ്ണന്നെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ മരണം സംഭവിക്കുകയായിരുന്നു.

ഇരുപത് വര്‍ഷത്തോളമായി ദോഫാര്‍ പോള്‍ട്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.സഹോദരന്‍ ചന്ദ്രന്‍ ഇതേ കമ്പനിയില്‍ കൂടെ ജോലി ചെയ്ത് വരുന്നു. ഭാര്യ ശ്രീജ.മക്കള്‍ സൂരജ്, ഗോപിക.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Continue Reading

News

ചെന്നൈയുടെ ബാറ്റിങ്ങിനിടെ വില്ലനായി മഴ, മത്സരം നിര്‍ത്തിവെച്ചു

ഇതോടെ മത്സരം വീണ്ടും വൈകും.

Published

on

ഐപിഎല്‍ ഫൈനല്‍ വീണ്ടും അവതാളത്തിലാക്കി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കനത്ത മഴ. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് വെറും മൂന്ന് പന്തില്‍ 4 റണ്‍സെടുത്ത് നില്‍ക്കേയാണ് കനത്ത മഴയെത്തിയത്. ഇതോടെ മത്സരം വീണ്ടും വൈകും. ഇന്നലെ കനത്ത മഴ മൂലം ടോസ് പോലും ഇടാനാവാതെ കളി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ തീര്‍ത്ത് ഗുജറാത്ത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി.

94 റണ്‍സ് നേടിയ സായി സുദര്‍ശന്‍ ആണ് ഗുജറാത്തിനായി കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഗില്ലും(39) വൃദിമാന്‍ സഹായും (54) മികച്ച തുടക്കം സമ്മാനിച്ചു. ക്യാപ്റ്റന്‍ ഹര്‍ദിക് 21 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.ചെന്നൈക്ക് വേണ്ടി മതീഷ് പതിരാന രണ്ടും രവീന്ദ്ര ജഡേജ, ദീപക് ചാഹാര്‍ എന്നിവര്‍ ഒരോ വിക്കറ്റും നേടി.

Continue Reading

Trending