Connect with us

News

കോടികള്‍ മുടക്കി വിഐപികള്‍; ഡല്‍ഹിയില്‍ തരംഗം സൃഷ്ടിച്ച് മെസ്സി

Published

on

ന്യൂഡല്‍ഹി: അര്‍ജന്റീന ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഡല്‍ഹി സന്ദര്‍ശനം വന്‍ ചര്‍ച്ചയാകുകയാണ്. ഡല്‍ഹി ചാണക്യപുരിയിലെ ലീല പാലസിലെ പ്രെസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് മെസിയുടെ താമസം. ഒരൊറ്റ രാത്രിക്ക് 3.5 ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ വാടകയുള്ള സ്യൂട്ടിലാണ് താരം തങ്ങുന്നത്. മെസിയും സംഘവും ഉപയോഗിക്കുന്നതിനും കൂടിക്കാഴ്ചകള്‍ക്കുമായി ഹോട്ടലിലെ ഒരു മുഴുവന്‍ ഫ്ളോര്‍ മാറ്റിവെച്ചിട്ടുണ്ട്. മെസിയുടെ താമസവുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുപോകരുതെന്ന് ഹോട്ടല്‍ സ്റ്റാഫിന് കര്‍ശന നിര്‍ദേശവുമുണ്ട്.

ഹോട്ടലിലും പരിസര പ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മെസിയെ നേരില്‍ കാണാനും ഫോട്ടോ എടുക്കാനും വിഐപികള്‍ കോടികള്‍ മുടക്കുന്നതായാണ് വിവരം. ചില കോര്‍പറേറ്റ് ഗ്രൂപ്പുകള്‍ മെസിയുമായി കൂടിക്കാഴ്ചയ്ക്കായി ഒരു കോടി രൂപ വരെ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

തെരഞ്ഞെടുത്ത കോര്‍പറേറ്റ് വിഐപി അതിഥികള്‍ക്കായി അടച്ചിട്ട മുറിയില്‍ ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ’ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, ചീഫ് ജസ്റ്റിസ്, എംപിമാര്‍, ക്രിക്കറ്റ് താരങ്ങള്‍, ഒളിമ്പിക്-പാരാലിമ്പിക് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘത്തെയും മെസി കാണുന്നുണ്ട്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് താരം രാജ്യതലസ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും മെസി സന്ദര്‍ശിക്കുന്നുണ്ട്.

 

News

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസിയുടെ പരിഭാഷക; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാണ് ട്രാന്‍സിലേറ്റര്‍ വിശേഷിപ്പിച്ചത്.

Published

on

ഹൈദരാബാദ്: ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ചയാണ് മെസ്സി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലായിരുന്നു ആദ്യ സന്ദര്‍ശനം. കൊല്‍ക്കത്തയില്‍ നിന്ന് മെസി നേരെ പോയത് ഹൈദരാബാദിലേക്കാണ്. അവിടെ മെസിയെ കാണാനും സംസാരിക്കാനുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു.

മെസിയോടൊപ്പമുള്ള രാഹുല്‍ ഗാന്ധിയും നടപ്പും സംസാരവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കെ മെസിയുടെ പരിഭാഷകയ്ക്ക് പറ്റിയൊരു അമളിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രി എന്നാണ് ട്രാന്‍സിലേറ്റര്‍ വിശേഷിപ്പിച്ചത്.

ഉപ്പല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സ്പാനിഷിലാണ് മെസി അഭിസംബോധന ചെയ്തത്. ഇതിന്റെ ട്രാന്‍സിലേഷന്‍ നിര്‍വഹിക്കുന്നതിനിടെയാണ് പരിഭാഷക രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചത്. പരിപാടി കണ്ടവര്‍ക്കത് പെട്ടെന്ന് തിരിച്ചറിയാനും കഴിഞ്ഞില്ല. ഉപ്പല്‍ സ്റ്റേഡിയത്തിലെ ഓരോ പരിപാടിക്കും മെസിക്കൊപ്പം രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു.

 

Continue Reading

kerala

മതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല

അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് മമ്മിയൂര്‍ ക്ഷേത്രനടയില്‍ വാഴതണ്ട് കൊണ്ട് കെട്ടിയുണ്ടാക്കിയ ‘വാവര്‍ പള്ളി’യുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ശശികലയുടെ വിമര്‍ശനം

Published

on

ഗുരുവായൂര്‍: മതസഹോദര്യത്തിന്റെ പേരില്‍ അയ്യപ്പന്‍ വിളക്കുകളില്‍ ഇടംപിടിച്ച ഹൈന്ദവേതര പരിപാടികളും ചിഹ്നങ്ങളും പൂര്‍ണമായി വിലക്കണമെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. ക്ഷേത്ര നടയില്‍ ബാങ്കുവിളിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും അമ്പലത്തില്‍ ഉണ്ടാകില്ലെന്ന് നമ്മള്‍ തീരുമാനിക്കണമെന്നും ശശികല പറഞ്ഞു.

അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച് മമ്മിയൂര്‍ ക്ഷേത്രനടയില്‍ വാഴതണ്ട് കൊണ്ട് കെട്ടിയുണ്ടാക്കിയ ‘വാവര്‍ പള്ളി’യുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ശശികലയുടെ വിമര്‍ശനം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരു പൊട്ടിയില്ലെന്നും എന്നാല്‍ അതേ നടയില്‍ ഇതിനൊപ്പം ഒരു കാവികൊടി കണ്ടാല്‍ നാട്ടിലെ സകലമാന ‘ക്ഷുദ്രജീവികള്‍’ക്കും മൂട്ടില്‍ കൃമികടി തുടങ്ങിയേനെയും ശശികല ആക്ഷേപിക്കുന്നു.ഇങ്ങനയേ അയ്യപ്പന്‍ വിളക്ക് നടത്താന്‍ കഴിയു എന്ന് ശാഠ്യമുള്ള വിളക്ക് സംഘങ്ങള്‍ക്ക് നമ്മള്‍ സംഘടനകള്‍ വിലക്ക് പ്രഖ്യാപിക്കണമെന്നും പറ്റുമെങ്കില്‍ മറ്റൊരു അയ്യപ്പന്‍ വിളക്ക് നടത്തണമെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘മമ്മിയൂര്‍ ക്ഷേത്രനടയില്‍ തലയുയര്‍ത്തി നില്ക്കുന്ന പച്ച പള്ളി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ പച്ചപ്പള്ളി ഉണ്ടാക്കിയിട്ട് ആര്‍ക്കും കുരു പൊട്ടിയില്ല !, എന്നാല്‍ അതേ നടയില്‍ ഇതിനൊപ്പം വാഴപ്പിണ്ടി കൊണ്ട് കെട്ടുന്ന അയ്യപ്പ ക്ഷേത്രത്തില്‍ ഒരു ചെറിയ കാവിക്കൊടിയോ കാവി അലങ്കാരമോ അല്ലെങ്കില്‍ പള്ളിയില്‍ കാട്ടിയ പോലെ കാവി താഴികക്കുടമോ വെച്ചിരുന്നെങ്കില്‍ നാട്ടിലെ സകലമാന ക്ഷുദ്രജീവികള്‍’ക്കും മൂട്ടില്‍ കൃമികടി തുടങ്ങിയേനേ!

കൊല്ലം മുതുപ്പിലാക്കാട് ക്ഷേത്രത്തിനു മുന്‍പില്‍ (അകത്തല്ല). ഇട്ട അത്തപൂക്കളത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതിയതിന് ഉണ്ടാക്കിയ പുകിലൊന്നും നാം മറന്നിട്ടില്ലല്ലോ?, ഇങ്ങനയേ അയ്യപ്പന്‍ വിളക്ക് നടത്താന്‍ കഴിയു എന്ന ശാഠ്യമുള്ള വിളക്കു സംഘങ്ങള്‍ക്ക് നമ്മള്‍ സംഘടനകള്‍ വിലക്ക് തന്നെ പ്രഖ്യാപിക്കണം. മറ്റുള്ളവര്‍ വിളിക്കുമായിരിക്കും വിളിക്കട്ടെ, പക്ഷേ നമ്മുടെ ഒരു സഹകരണവും ഉണ്ടാകരുത്. പറ്റുമെങ്കില്‍ വേണ്ടി വന്നാല്‍ മര്യാദക്കാരായ സ്വാമി ഭക്തരായ വിളക്കു സംഘക്കാരെ വിളിച്ച് സമാന്തരമായി മറ്റൊരു വിളക്ക് വേറൊരു ദിവസം നടത്തേണ്ടതിനെ പറ്റിയും ആലോചിക്കേണ്ടി വരും !, ഒരു നാട്ടില്‍ രണ്ടു വിളക്ക് പാടില്ല എന്നൊന്നും ഇല്ലല്ലോ.

എന്തായാലും സംഗതി കൈവിട്ടുപോകും മുമ്പ് നാം പ്രതികരിക്കേണ്ടിയിക്കുന്നു. പഴയ കാലത്തും പള്ളിയുടെ രൂപത്തില്‍ കെട്ടുമായിരുന്നു . ഇത്രയും അഹങ്കാരം അന്ന് അതില്‍ കാട്ടിയിരുന്നില്ല ഒരിക്കലും ബാങ്കും നിസ്‌ക്കാരവും നടത്തിയിരുന്നില്ല. ക്ഷേത്ര നടയില്‍ വാങ്കുവിളിക്കുന്നവരെ നിര്‍ത്തിക്കുക തന്നെ വേണം. അടുത്ത വര്‍ഷം പച്ചപ്പള്ളിയും ബാങ്കും നിസ്‌ക്കാരവും അമ്പലത്തില്‍ ഉണ്ടാകില്ല എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ അത് നടപ്പിലാക്കാന്‍ നമുക്ക് കഴിയും കഴിയണം.’എന്നായിരുന്നു ശശികലയുടെ പോസ്റ്റ്.

 

 

Continue Reading

india

ഉത്തരേന്ത്യയില്‍ പുകമഞ്ഞും മലിനീകരണവും; 300ലധികം വിമാന സര്‍വീസുകള്‍ വൈകി, ഗതാഗതവും തടസ്സപ്പെട്ടു

പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു

Published

on

ഡല്‍ഹി: ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ പ്രദേശങ്ങള്‍ കനത്ത പുകമഞ്ഞിലും കടുത്ത ശൈത്യത്തിലും വലഞ്ഞു. രാവിലെ രൂപപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് പല ഇടങ്ങളിലും കാഴ്ചപരിധി പൂജ്യത്തിനടുത്തായി കുറഞ്ഞു. ഇതോടെ ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് തുടങ്ങിയവയുടെ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ 300ലധികം വിമാന സര്‍വീസുകള്‍ വൈകിയതായും 40 വിമാനങ്ങള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ വിമാനത്തിനും മറ്റ് നിരവധി ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും മൂടല്‍മഞ്ഞ് മൂലം തടസ്സം നേരിട്ടു. യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികള്‍ നിര്‍ദേശം നല്‍കി.

അതേസമയം ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. പല പ്രദേശങ്ങളിലും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (AQI) 150ന് മുകളിലാണ് രേഖപ്പെടുത്തിയത്. മലിനീകരണത്തിനൊപ്പം കടുത്ത ശൈത്യവും ചേര്‍ന്നതാണ് ഉത്തരേന്ത്യയില്‍ ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ 50 ശതമാനം പേര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യണമെന്ന് നിര്‍ദേശിച്ചു. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചു. അടുത്ത ദിവസങ്ങളിലും മൂടല്‍മഞ്ഞും മലിനീകരണവും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending