ഇന്‍സ്റ്റഗ്രാമില്‍ 100 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 100 മില്ല്യണ്‍ ക്ലബിലെത്തുന്ന ആദ്യ ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍, ഏഷ്യന്‍ എന്നീ റെക്കോര്‍ഡുകളും കോലിക്ക് തന്നെ. ഇന്ത്യയില്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള രണ്ടാമത്തെ താരം നടി പ്രിയങ്ക ചോപ്രയാണ്. 60.8 മില്ല്യണ്‍ ഫോളോവേഴ്‌സ് ആണ് പ്രിയങ്കയ്ക്ക് ഉള്ളത്.

ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള അത്‌ലീറ്റുകളില്‍ കോലി നാലാമതാണ്. 265 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ആണ് പട്ടികയില്‍ ഒന്നാമത്. 186 മില്ല്യണ്‍ ഫോളോവേഴ്‌സുമായി ബാഴ്‌സലോണ നായകന്‍ ലയണല്‍ മെസി രണ്ടാം സ്ഥാനത്തുണ്ട്. 147 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ബ്രസീല്‍ താരം നെയ്മറാണ് മൂന്നാമത്.