ന്യൂദല്‍ഹി: അട്ടപ്പാടിയില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ട്വീറ്റിട്ട സെവാഗ് മാപ്പു പറഞ്ഞു. മധുവിന്റെ കൊലപാതകത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചതിനെതിരെ സോഷ്യല്‍മീഡിയയിലുയര്‍ന്ന കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് താരം മാപ്പുപറഞ്ഞത്.

അപൂര്‍ണമായ വിവരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരുകള്‍ വിട്ടു പോയതെന്ന് സേവാഗ് പറഞ്ഞു. വര്‍ഗ്ഗീയത ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു കിലോ അരിയാണ് മധു മോഷ്ടിച്ചത്, എന്നാല്‍ ഇതിന്റെ പേരില്‍ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ പാവപ്പെട്ട ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. സംസ്‌കാര സമ്പന്നമായ സമൂഹത്തിനിത് അപമാനകരമാണ്’ എന്നാണ് സേവാഗ് ട്വീറ്റ് ചെയ്തത്.

കുറ്റാരോപിതരിലെ മുസ്ലിം പേരുകള്‍ മാത്രം ട്വീറ്റ് ചെയ്ത് വര്‍ഗ്ഗീയത സൃഷ്ടിക്കാനാണ് സേവാഗ് ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നു. ഇതേ തുടര്‍ന്നാണ് താരം ക്ഷമാപണവുമായെത്തിയത്.

 

https://twitter.com/virendersehwag/status/967428117324320768