Connect with us

More

അംജത്ഖാന്റെ ജന്മ വാര്‍ഷികം; അനശ്വര പ്രതിനായകനെ ഓര്‍ത്ത് വിരേന്ദ്ര സെവാഗ്

Published

on

ബോളിവുഡ് ഹിറ്റ് സിനിമ ‘ഷോലെ’യിലെ വില്ലന്‍ കഥാപാത്രം ഗബ്ബര്‍ സിങിന് ആശംസയുമായി ഇന്ത്യ ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗ്.

ഷോലയിലെ ‘ഗബ്ബര്‍ സിങെ’ന്ന കഥാപാത്രത്താല്‍ പ്രശസ്തനായ നടന്‍ അംജത്ഖാന്റെ ജന്മ
വാര്‍ഷികത്തിലാണ് സെവാഗ് അനശ്വര പ്രതിനാകന് ആശംസ നേര്‍ന്നത്. ട്വിറ്ററിലൂടെയായിരുന്നു ക്രിക്കറ്റ് താരത്തിന്റെ ആശംസ.


“നൃത്ത്യ-സംഗീത-പ്രേമിയും, പ്രശസ്ത പ്രതിനായക കഥാപാത്രവുമായ ഗബ്ബര്‍ സിങിന്; അംജദ് ഖാന്…
ജന്മവാര്‍ഷിക ആശംസകള്‍” എന്നായിരുന്നു ട്വീറ്റ്.

അതേസമയം, ജി.എസ്.ടി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ‘ഗബ്ബര്‍ സിങ് ടാക്‌സ്’ പ്രയോഗം വിവാദമായിതിനിടെ വന്ന സെവാഗിന്റെ ഗബ്ബര്‍ സിങ് ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ ചര്‍ച്ചക്കും കാരണമായി. സെവാഗിന്റെ ട്വീറ്റിനു താഴെ ജി.എസ്.ടി വിഷയത്തില്‍ നിരവധി പേരാണ് പോസ്റ്റ് ചെയ്തത്.
ട്വിറ്റല്‍ ഹാസ്യ ട്വീറ്റുകള്‍ നിര്‍മിക്കുന്നതില്‍ പേരുകേട്ട സെലിബ്രിറ്റിയാണ് സെവാഗ്. താരത്തിന്റെ പോസ്റ്റുകളില്‍ എല്ലാം ഒളിഞ്ഞിരിക്കുന്ന നര്‍മ്മമുണ്ടാകാറുണ്ട്്. അതിനാല്‍ തന്നെ ജി.എസ്.ടി വിവാദത്തിനിടെയുള്ള ഗബ്ബര്‍ സിങ്് ട്വീറ്റ് വിവാദമാകുകയാണ്.


മോദി സര്‍ക്കാറിന്റെ പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടിയെ പരിഹസിച്ചായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ‘ഗബ്ബര്‍ സിങ് ടാക്‌സ്’ പ്രയോഗം വന്നത്. തുടര്‍ന്ന് രാഹുന്റെ പരിഹാസം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

ജി.എസ്.ടി(ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ്)യെ ‘ഗബ്ബര്‍ സിങ് ടാക്‌സ്’ എന്നാണ് രാഹുല്‍ പരിഹസിച്ചത്. ചരക്കു സേവന നികുതിയെ, വന്‍ കൊള്ളക്കാരനായ ‘ഷോലെ’യിലെ വില്ലന്‍ കഥാപാത്രത്തോട് രാഹുല്‍ ഉപമിച്ചതാണ് പ്രയോഗം വൈറലാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദിച്ച സംഭവം; കെ.എസ്.യു മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു

തങ്ങള്‍ പ്രതിഷേധിക്കുന്നത് കെഎസ്‌യു നേതാവിന് വേണ്ടിയല്ലെന്നും എസ്എഫ്‌ഐയുടെ തന്നെ പ്രവര്‍ത്തകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു

Published

on

തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലേക്ക് കെ.എസ്.യു മാർച്ച്. മാർച്ച് ബാരിക്കേഡുയർത്തി പൊലീസ് തടഞ്ഞു. കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സംഘർഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാവിലെ മുതൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പാളയത്ത് വെച്ച് പൊലീസ ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ഇതോടെ വനിത പ്രവര്‍ത്തകര്‍ അടക്കം ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചിരുന്നു. തങ്ങള്‍ പ്രതിഷേധിക്കുന്നത് കെഎസ്‌യു നേതാവിന് വേണ്ടിയല്ലെന്നും എസ്എഫ്‌ഐയുടെ തന്നെ പ്രവര്‍ത്തകന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് എസ്.എഫ്.ഐ പ്രവർത്തകനായ ഭിന്നശേഷിക്കാരനായ രണ്ടാം വർഷ വിദ്യാർഥിയെ എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ ചേർന്ന് മർദിച്ചത്. വിദ്യാർഥിയെ കോളജിലെ യൂനിയൻ മുറിയിലിട്ട് മർദിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥി എസ്.എഫ്.ഐ നേതാക്കൾക്കെതിരെ പരാതി നൽകി. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി അടക്കം നാലു പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തെങ്കിലും ഇതുവരെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

Continue Reading

film

വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നവർ സൂക്ഷിക്കുക; നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

Published

on

തിയറ്ററുകളിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമകളുടെ വ്യാജ പതിപ്പുകൾ വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ചില വെബ്സൈറ്റുകളിൽ സൗജന്യമായി ചിത്രങ്ങൾ ലഭിക്കും.ഏറ്റവും ഒടുവിൽ പുഷ്പ 2 ന്റെ വ്യാജ പതിപ്പാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഡിസംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. വ്യാജ പതിപ്പുകൾ ഓൺലൈൻ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുമ്പോൾ ഒരുപാട് അപകടങ്ങളെക്കൂടിയാണ് നിങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. നിയമക്കുരുക്കുകൾ മാത്രമല്ല സാമ്പത്തിക അപകട സാധ്യതകളും പതുങ്ങിയിരിപ്പുണ്ട്.

സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടും

വ്യാജ വെബ്സൈറ്റുകളിൽ നിന്ന് സിനിമകൾ ഡൗൺലോഡ് ചെയ്യുമ്പോൾ വലിയ അപകടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുമ്പോൾ വൈറസ്, സ്പൈവെയർ തുടങ്ങിയവ നിങ്ങളുടെ ലാപ്ടോപ്പ്,മൊബൈൽ ഫോൺ എന്നിവയിലേക്ക് എത്തുന്നു. ഇതു നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നു. കൂടാതെ പൈറസി സൈറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കുക്കികൾക്കും ട്രാക്കറുകൾക്കും നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസിങ് നിരീക്ഷിക്കാനാകും

നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം

വ്യാജ വെബ് സൈറ്റുകളിലൂടെ പുതിയ സിനിമകൾ ഡൗലോഡ് ചെയ്യുന്നത് മിക്ക രാജ്യങ്ങളിലും അനുവദിക്കില്ല. നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. പിടിക്കപ്പെട്ടാൽ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.

സാമ്പത്തിക അപകടസാധ്യതകൾ

സാമ്പത്തിക അപകടസാധ്യതകൾ മറഞ്ഞിരിക്കുന്നുണ്ട്. വ്യാജ പരസ്യങ്ങളിലൂടെ യൂസർമാരെ സാമ്പത്തികമായി ചതിയിൽ വീഴ്ത്തുന്നു. നിരവധി ഫേക്ക് ഓഫറുകൾ വരുന്നുണ്ട്.

മോശം നിലവാരം

വ്യാജപതിപ്പുകളിൽ എത്തുന്ന സിനിമകളുടെ വിഡിയോ, ഓഡിയോ എന്നിവയുടെ നിലവാരം കുറവായിരിക്കും. മികച്ച കാഴ്ചാനുഭവം ലഭിക്കുകയില്ല. അല്ലു അർജുൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാനവേഷത്തിലെത്തിയ പുഷ്പ 2 മികച്ച കളക്ഷൻ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.ലോകമെമ്പാടുമുള്ള 10,000 സ്‌ക്രീനുകളിലായിട്ടാണ് പുഷ്പ 2 എത്തിയത്. 175.1 കോടി രൂപ ചിത്രത്തിന്റെ ഇന്ത്യയിലെ ഓപ്പണിങ് കളക്ഷൻ.ട്രാക്കിങ് വെബ്‌സൈറ്റ് സാക്‌നിലിന്റെ റിപ്പോർട്ട് പ്രകാരം 85 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം ഒന്നാം ദിവസം നേടിയിട്ടുണ്ട്.

Continue Reading

kerala

സ്മാര്‍ട്ട് സിറ്റിയുടെ ദുര്‍ഗതി

Published

on

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ ചരമഗീതം കുറിക്കുമ്പോള്‍ അസ്തമിക്കുന്നത് പതിനായിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ്. സര്‍ക്കാറിന്റെ വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്‍ വന്‍ ഐ.ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന ഒരു പദ്ധതിയാണ് ഇല്ലാതാകുന്നത്. രണ്ടു പതിറ്റാണ്ടു കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായിരുന്നു ഇത്. 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പുനല്‍കിയ സംരംഭമാണ് ഇടതു സര്‍ക്കാറിന്റെ പിടിപ്പുകേട് കാരണം നശിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. പദ്ധതിയില്‍നിന്ന് പിന്‍മാറാനുള്ള ടികോമിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഇതു പ്രകാരം 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്‍മാറ്റം നയം രൂപീകരിക്കാനും ടീകോമിന് നല്‍കേണ്ട നഷ്ടപ രിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗത്തില്‍ തിരുമാനമായിട്ടുണ്ട്.

2003 ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്ന് ഐ.ടി മന്ത്രിയായിരുന്ന മുസ്ലിം മന്ത്രിയര്‍ ലിഗിലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപരേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്‍ തിരുമാനിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോള്‍ഡിംഗ്സ് എന്ന വന്‍കിട സ്ഥാപന പ്രതി നിധികളുമായി 2005 ല്‍ ധാരണാപത്രം ഒപ്പിട്ടു. 2013 ജൂലൈയില്‍ സ്മാര്‍ട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു.

എന്നാല്‍ പതിവുപോലെ തുടക്കം മുതല്‍തന്നെ ഉടക്കുമായാണ് ഇടതുപക്ഷം രംഗത്തെത്തിയത് പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി കരാര്‍ ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. ഇതോടെ 2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി. എന്നാല്‍ പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ ചില വ്യവസ്ഥകളില്‍ മാറ്റംവരുത്തി 2011 ഫെബ്രുവരി രണ്ടിന് സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവെച്ചു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും 2016 ഫെബ്രുവരി 20 ന് യു.ഡി എഫ്. സര്‍ക്കാറിന്റെ കാലത്ത് നടന്നു. യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവി, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസുഫലി, ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ മിന്‍ ബ്യാത്, സ്മാര്‍ട്ട്‌സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്‍ക്കാരുമായി ചേര്‍ന്ന സംയുക്ത സംരംഭമായാണ് സ്മാര്‍ട് സിറ്റി പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ അന്നുതന്നെ സി.പി.എം ഇതിനെതിരെ രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടന്നുമുള്ള ആരോപണമാണ് ഉന്നയിച്ചത്. പദ്ധതിക്കെതിരെ പ്രക്ഷോഭവും നടത്തി. സന്തത സഹചാരരിയായ ബി.ജെ.പിയുമുണ്ടായിരുന്നു സി.പി.എമ്മിന് കൂട്ട്. കൊച്ചിന്‍ ഷിപ്യാര്‍ഡും വിമാനത്താവളവുമുള്ളിടത്ത് ദുബായ് കമ്പനി വന്നാല്‍ രാജ്യ സുരക്ഷക്കു ഭീഷണിയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. 2011ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്കു ഗതിവേഗം കൈവരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ കുടുങ്ങി പദ്ധതി വൈകിയതുകൊണ്ട് ദുബായ് സര്‍ക്കാരിന്റെ മുന്‍ഗണന മറ്റു പദ്ധതികളിലേക്കു മാറി. കമ്പനിയുടെ നേതൃത്വത്തിലുണ്ടായ മാറ്റവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഒരു പദ്ധതി യഥാസമയം നടപ്പാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന കനത്ത നഷ്ടത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. കേരളത്തിലെ ലക്ഷോപലക്ഷം തൊഴില്‍ രഹിതരോടും തൊഴില്‍തേടി വിദേശത്തേക്കു പലായനം ചെയ്ത യുവജനങ്ങളോടും സി.പിഎമ്മും ബി.ജെപിയും ചെയ്ത വലിയ തെറ്റാണിത്. ദശാബ്ദ ദശാഖ ങ്ങളായി അടയിരുന്ന പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്നുകൂടി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കേണ്ടിയിരുന്നു.

പദ്ധതി അവസാനിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇപ്പോഴെടുത്ത തിരുമാനവും സംശയാസ്പദമാണ്. ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണ്. 2007ലെ സ്മാര്‍ട്ട് സിറ്റി കരാര്‍ പ്രകാരം പദ്ധതി പരാജയപ്പെട്ടാല്‍ ടികോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ഈ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടീം കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായെന്നാണ് അതിന്റെ അര്‍ത്ഥം. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് അഞ്ച് വര്‍ഷം കൊ ണ്ടാണ് ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐടി ടവര്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷവും ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോടിക്കണക്കിന് രൂപ വിലയുള്ള 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുള്ള ഗൂഡ നീക്കമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമുള്ളതാണ്. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോടും യുവാക്കളോടും വിശദീകരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സര്‍ക്കാര്‍ കാണിക്കണം. ഐ.ടി മേഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നതു ഇടതുപക്ഷത്തിന്റെ ഇത്തരം പ്രതിലോമ നയങ്ങള്‍മൂലമാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കില്ല എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് സ്മാര്‍ട്ട്‌സിറ്റിയുടെ ഈ അധോഗതി സൂചിപ്പിക്കുന്നത്.

 

Continue Reading

Trending