തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സ്വയം ഒഴിയുകയാണ് ചാണ്ടി ചെയ്യേണ്ടത്, ചാണ്ടി രാജി വെച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കേണ്ടിവരുമെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം നീളുന്നതിനിടയാണ് വിഎസിന്റെ പ്രതികരണം.

ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം നടന്ന എല്‍ഡിഎഫ് അടിയന്തിര യോഗത്തിലും രാജി പിന്നീടാവാം എന്ന നിലാപാടാണുണ്ടായത്. സിപിഐ ചാണ്ടിയുടെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയപ്പോഴും എന്‍സിപി ദേശീയ നേതൃത്വവും ചാണ്ടിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്.