തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ചും മാധ്യമങ്ങളെ പിന്തുണച്ചും ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. പൊലീസ് നിരന്തരം നിയമലംഘകരാകുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊലീസിന്റെ നിയമലംഘനങ്ങള്‍ മേധാവികള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന് വി.എസ് പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. പൊലീസില്‍ നിരന്തരമായി വീഴ്ച്ച സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് വി.എസിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം ആലുവയിലുള്ള യുവാവിനെ മസ്തിയിലുള്ള പൊലീസുകാര്‍മര്‍ദ്ദിച്ചത് വിവാദമായിരുന്നു. യുവാവിന്റെ കവിളെല്ല് പൊട്ടിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാണ്.