തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷനെ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ആവശ്യങ്ങള്‍ അറിയിച്ച് ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ നിരന്തര കത്തുകളയക്കുന്നുണ്ടെങ്കിലും നടപടികളുണ്ടായിട്ടില്ല. ഏറെ വിവാദങ്ങള്‍ക്കു ശേഷം കഴിഞ്ഞമാസമാണ് വി.എസിനു ശമ്പളം അനുവദിച്ചത്. വി.എസിന്റെ 11 പേഴ്‌സണല്‍ സ്റ്റാഫില്‍ ഒമ്പതു പേര്‍ക്കു മാത്രമാണ് ശമ്പളം ലഭിക്കുന്നത്. കമ്മീഷന്‍ അംഗങ്ങള്‍ക്കു ജീവനക്കാരെ നിയമിക്കാനുള്ള നടപടികളും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിനു വി.എസ് നിരന്തരം കത്തുകള്‍ അയക്കുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇന്‍ ഗവണ്‍മെന്റ് സമുചയത്തിലെ പഴയ കെട്ടിടത്തിലാണ് ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.