More
ഇയാള്‍ ഇതെന്തൊരു വഷളനാണ്! മോദിയെ തേച്ചൊട്ടിച്ച് വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
വിടി ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇയാള്‍ ഇതെന്തൊരു വഷളനാണ്! അഞ്ച് വര്‍ഷം ഭരിക്കാന്‍ കയറിയിട്ട് നാലര നാലേമുക്കാല്‍ വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇങ്ങോര്‍ക്ക് പറയാനുള്ളത് ഏഴ് പതിറ്റാണ്ട് മുമ്പ് ഭരിച്ചിരുന്ന ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിനേക്കുറിച്ച് മാത്രമാണ്.
നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക ഭരണം ചണ്ടിയാക്കി ചവച്ചുതുപ്പിയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേയും കാര്‍ഷിക മേഖലയേയും ത്വരിത വളര്‍ച്ചയുടെ ട്രാക്കിലാക്കുക എന്ന അതീവ ദുഷ്ക്കര ദൗത്യമാണ് മറ്റ് പല പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തിന്റെ ആദ്യകാല ഭരണാധികാരികള്‍ നിര്‍വ്വഹിച്ചത്. അതിന്റെ ഭാഗമായാണ് ഭക്രനംഗലും ഹിരാക്കുഡും മുതല്‍ നമ്മുടെ മലമ്പുഴ വരെയുള്ള വമ്പന്‍ പദ്ധതികളിലൂടെ കാര്‍ഷിക മേഖലക്ക് കരുത്തേകുന്ന ജലസേചന സൗകര്യങ്ങള്‍ ഒരുക്കിയത്. നെഹ്രുവിന്റെ ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആകെ പദ്ധതി വിഹിതത്തിന്റെ 31 ശതമാനവും ഇങ്ങനെ കാര്‍ഷിക മേഖലക്കാണ് നീക്കിവച്ചത്. അന്ന് 62 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യ ഉത്പാദനം ലക്ഷ്യം വച്ചിടത്ത് 66 മില്യണ്‍ ടണ്‍ ഉത്പാദനമാണ് കൈവരിക്കാന്‍ സാധിച്ചത്. നെഹ്രുവും പിന്നീട് ശാസ്ത്രിയും ഇന്ദിരയുമൊക്കെ ദീര്‍ഘവീക്ഷണത്തോടെ നടത്തിയ നിരവധി പ്രവര്‍ത്തനങ്ങളാണ് പട്ടിണി രാജ്യമായ ഇന്ത്യയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്കും കാര്‍ഷിക സമൃദ്ധിയിലേക്കും നയിച്ചത്. ആ പ്രവര്‍ത്തനങ്ങളും അവയോടുള്ള വിമര്‍ശനങ്ങളുമൊക്കെ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അതവിടെ നില്ക്കട്ടെ.
എന്നാല്‍, മോഡി ഭരണം അന്ത്യയാമങ്ങളിലേക്ക് കടക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ എന്താണ് കര്‍ഷകരുടെ അവസ്ഥ? 201617ല്‍ 4.9% വളര്‍ച്ചയുണ്ടായിരുന്ന കൃഷിയും അനുബന്ധ മേഖലകളും 201718 ല്‍ 2.1%ത്തിലേക്ക് കുത്തനെ ഇടിയുകയാണുണ്ടായത്. തങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പതിനായിരക്കണക്കിന് കര്‍ഷകര്‍ നഗ്നപാദരായി തെരുവിലൂടെ നടക്കുന്ന ഇക്കാലത്തും അതിനോട് ക്രൂരമായി മുഖം തിരിഞ്ഞ് നിന്ന് ആയിരക്കണക്കിന് കോടി രൂപ മുടക്കി പ്രതിമയുണ്ടാക്കാനും ക്ഷേത്രം നിര്‍മ്മിക്കാനുമൊക്കെയാണ് ഭരണ വര്‍ഗ്ഗത്തിന് താത്പര്യം. അഞ്ച് വര്‍ഷം കൊണ്ട് കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്ന മോഡിയുടെ വാഗ്ദാനം നടപ്പിലായില്ലെന്ന് മാത്രമല്ല, ഒരുപജീവനമെന്ന നിലയില്‍ കൃഷിയെ ഒരു നിലക്കും ആശ്രയിക്കാന്‍ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്യപ്പെട്ട കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില ഇതേവരെ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. യുപിഎ സര്‍ക്കാര്‍ 72000 കോടി രൂപയാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ചെലവഴിച്ചത്. എന്നാല്‍ ഇക്കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോളിയം ഉല്‍പ്പന്ന വിലവര്‍ദ്ധനവിലൂടെ മാത്രം ഏതാണ്ട് പന്ത്രണ്ട് ലക്ഷം കോടിയുടെ അധികവരുമാനം സര്‍ക്കാറിന് ഉണ്ടായിട്ടും അതില്‍ നിന്ന് ഒരു രൂപ പോലും കാര്‍ഷിക കടാശ്വാസത്തിനായി ചെലവഴിക്കാന്‍ നരേന്ദ്രമോഡിക്ക് മനസ്സുവന്നിട്ടില്ല. താന്‍ ഉത്പാദിപ്പിച്ച 750 കിലോ ഉള്ളിക്ക് വെറും 1064 രൂപ മാത്രം ലഭിച്ച ഒരു കര്‍ഷകന്റെ വിലാപം ഇപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറയുന്നുണ്ട്. പ്രധാനമന്ത്രിയുടെ അണ്ണാക്കിലേക്ക് തള്ളാന്‍ വേണ്ടി ആ 1064 രൂപ അയച്ചുകൊടുക്കാനായിരുന്നു അഭിമാനബോധമുള്ള ആ കര്‍ഷകന്റെ തീരുമാനം.
ഭക്ര പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മനുഷ്യന് മനുഷ്യനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഇതുപോലുള്ള സ്ഥലങ്ങളാണ് ആരാധനക്ക് കൂടുതല്‍ അര്ഹമായിട്ടുള്ളത്, ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളും മസ്ജിദുകളും ഗുരുദ്വാരകളുമൊക്കെ ഇതുപോലുള്ള പദ്ധതികളാണെന്ന് പറഞ്ഞ ജവാഹര്‍ലാല്‍ നെഹ്രുവിനെ ഒന്നും പള്ളി പൊളിക്കുന്നതും അമ്പലം കെട്ടുന്നതും മതത്തിന്റെ പേരില്‍ കലാപം സൃഷ്ടിക്കുന്നതും മുഖ്യലക്ഷ്യമായി കാണുന്ന നിങ്ങള്‍ക്ക് ഒരായുസ്സ് തപസ്സിരുന്നാലും മനസ്സിലാക്കാന്‍ കഴിയില്ല മോഡീ. അതുകൊണ്ട്, കൊള്ളാവുന്ന മുന്‍ഗാമികളോടുള്ള ഈ അസൂയയും അപകര്‍ഷതയും മാറ്റിവച്ച് നാലര വര്‍ഷത്തെ സ്വന്തം ഭരണനേട്ടത്തേക്കുറിച്ച് ഇനിയെങ്കിലും സംസാരിച്ച് തുടങ്ങൂ മിസ്റ്റര്‍ പ്രധാനമന്ത്രീ.
kerala
‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ
ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു
മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്ത്തകന്മാര് മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.
പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.
വിദേശരാജ്യങ്ങളില്‍ പൂര്ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.
വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.
ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
tech
ചാറ്റ്ജിപിടിയും എക്സും പണിമുടക്കി
ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര് പ്രതികരിച്ചു.
ന്യൂഡല്‍ഹി: ക്ലൗഡ് ഫെ്ലയര്‍ സംവിധാനത്തിലുണ്ടായ തകരാറിനെതുടര്‍ന്ന് ചാറ്റ് ജിപിടിയും എക്സും ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രവര്‍ത്തനം ലോക വ്യാപകായി തടസ്സപ്പെട്ടു. രാത്രി വൈകിയും പ്രവര്‍ത്തനം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഗ്ലോബല്‍ നെറ്റ്വര്‍ക്കിനെ ബാധിക്കുന്ന തരത്തില്‍ ക്ലൗഡ്ഫെയറിലുണ്ടായ തകരാര്‍ എന്തെന്ന് അന്വേഷിച്ചു വരികയാണെന്ന് ഇന്റര്‍നെറ്റ് ഭീമന്മാര് പ്രതികരിച്ചു. എ.ഐ അധിഷ്ടിത സേവനങ്ങള്‍, ചാറ്റ്ജിപിടി, ജെമിനി, ഓപണ്‍എ.ഐ. പെര്‍പ്ലെക്സിറ്റി, എക്സ്, വെബ് അധിഷ്ടിത സേവനങ്ങളായ യൂബര്‍, കാന്‍വ, സ്പോട്ടിഫൈ,ലെറ്റര്‍ ബോക്സ്ഡ്, ഗ്രാന്റആര്‍,ലീഗ് ഓഫ് ലെജന്റ്സ് എന്നിവയുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ തകരാറിലായി. ക്ലൗഡ്ഫ്ളെയര് ട്രാഫിക്കിലുണ്ടായ അസാധാരണ വര്‍ധനവ് ആണ് തകരാറിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടെന്നും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india20 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports16 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
