തിരുവനന്തപുരം: പൂജപ്പുരയിലെ സിറ്റിംഗ് സീറ്റില്‍ മല്‍സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ഥി വി.വി രാജേഷിന് പറ്റിയ ഒരു അമളിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിറ്റിംഗ് വാര്‍ഡെന്ന് ഓര്‍ക്കാതെ വികസന മുരടിപ്പിനെ കുറിച്ച് പ്രസംഗിച്ചതാണ് രാജേഷിന് വിനയായത്.

പൂജപ്പുര വാര്‍ഡ് തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തിനിടെ ആയിരുന്നു വി.വി രാജേഷിന്റെ പ്രസംഗം. ‘ഇന്നലെ രാവിലെ ഞങ്ങള്‍ പ്രചാരണത്തിനിറങ്ങിയ ബൂത്തില്‍ വീട്ടമ്മമാര്‍ കൈയ്യില്‍ പിടിച്ച് പറഞ്ഞ പ്രധാന പ്രശ്‌നം പൂജപ്പുരയില്‍ ഒരുമണിക്കൂര്‍ മഴ പെയ്താല്‍ ഡ്രെയിനേജ് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ്. അതുകേട്ട് ഞാന്‍ ഞെട്ടി. അതിശയിച്ച് പോയി. നമ്മളൊക്കെ കരുതും പൂജപ്പുര വാര്‍ഡെന്ന് പറഞ്ഞാ ഒരുപാട് വികസനം എത്തിയ സമതല പ്രദേശങ്ങളുള്ള വാര്‍ഡാണെന്നാണ്. മിക്ക ബൂത്തുകളിലും പോയി. എല്ലാവരും പറയുന്നത് ഡ്രെയിനേജ് പ്രോബ്ലമാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മഴ പെയ്തു കഴിഞ്ഞാല്‍ ഡ്രെയിനേജ് വേസ്റ്റ് എല്ലാം വീടിനുള്ളിലൂടെ ഒഴുകുന്നു”. എന്നായിരുന്നു രാജേഷിന്റെ പ്രസംഗം.

വാര്‍ഡ് കൗണ്‍സിലര്‍ ഡോ. ബി വിജയലക്ഷ്മി, ഒ രാജഗോപാല്‍ എംഎല്‍എ എന്നിരവര്‍ വേദിയില്‍ ഇരിക്കെയായിരുന്നു രാജേഷിന്റെ കസര്‍ത്ത്.