ന്യുഡല്‍ഹി: വഖഫ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രജിസ്ട്രേഷന്‍ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്. വഖഫ് ഭേദഗതി നിയമം അനുസരിച്ച് വഖഫ് സ്വത്തുകള്‍ മൂന്നുമാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.
ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായെങ്കിലും വിധി പ്രസ്താവത്തിന് പിന്നെയും മാസങ്ങള്‍ എടുക്കുകയായിരുന്നു. എന്നാല്‍ വിധി പുറത്തുവന്നപ്പോള്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ റദ്ദാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രജിസ്ട്രേഷന് കൂടുതല്‍ സമയം തേടി സമസ്ത സുപ്രീംകോടതിയെ സമീപിച്ചത്.