Connect with us

Video Stories

20 കോടി ചിലവഴിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും ഉപകാരപ്രദമാവാതെ ആസ്പത്രി

Published

on


സുല്‍ത്താന്‍ ബത്തേരി: കൊട്ടിഘോഷിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നടത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും ബത്തേരി താലൂക്ക് ആസ്പത്രി ഇപ്പോഴും കിടിത്തിചികിത്സിക്കാനുള്ള സൗകര്യമില്ല. നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനവും കഴിഞ്ഞ അഞ്ച്‌നില കെട്ടിടമുണ്ടായിട്ടും രോഗാവസ്ഥയില്‍തന്നെ തുടരുകയാണ് ഈ ആതുരാലയം. ജില്ലാ അധികൃതരും വകുപ്പ് മേധാവികളും മനസുവെച്ചാല്‍ മാത്രമേ നിര്‍ധന രോഗികള്‍ക്കുള്ള ഈ ആതുരാലയം ഉപകാരപ്രദമാവുകയുള്ളു. അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ വിഭാവനം ചെയ്യുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചെങ്കിലും ആസ്പത്രിയിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെ ഒരുക്കാത്തതാണ് ഈ ആസ്പത്രി ഇപ്പോഴും പഴയ പടിയില്‍ തന്നെ നില്‍ക്കാന്‍ കാരണം. ആസ്പത്രി കൊട്ടിടം നിര്‍മിച്ചത് നിര്‍മിതിയാണ്. ഇതിനകം 20 കോടിയോളം രൂപ ചെലവഴിച്ച് കഴിഞ്ഞു. പിന്നീട് അഞ്ച് കോടി രൂപകൂടി അനുവദിച്ചു. എന്നാല്‍ സൗകര്യങ്ങള്‍ ഒരുക്കി ആശുപത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി മന്ദഗതിയിലാണ്. പുതിയ കെട്ടിടത്തോട് ചേര്‍ന്ന് നേരത്തെ നിര്‍മിച്ച കെട്ടിടത്തില്‍ 14 ഒപികളും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിനായി 1.38 കോടിരൂപയും അനുവദിച്ചു. ഫണ്ടുകള്‍ നിര്‍മിതിക്ക് കൃത്യമായി കിട്ടുന്നില്ല എന്ന കാരണമാണ് ആസ്പത്രികെട്ടിടത്തിലേക്ക് വേണ്ട മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തടസമായി പറയുന്നത്. 57 കിടക്കകള്‍ക്കുള്ള ഡോക്ടര്‍മാരും സ്റ്റാഫുമാണ് താലൂക്ക് ആസ്പത്രി എന്ന നിലയില്‍ ഉണ്ടാവേണ്ടത്. എന്നാല്‍ ഇതിന്റെ മൂന്ന് ഇരട്ടി രോഗികളാണ് ചികില്‍ തേടി എത്തുന്നത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന പട്ടണമായതിനാല്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗികളും ബത്തേരിയിലാണ് ചികില്‍സക്കായി എത്തുന്നത്. ഒപിയിലാണങ്കില്‍ ആയിരത്തില്‍പ്പരം രോഗികള്‍ എത്തുന്നുണ്ട്. നിലവില്‍ ഗൈനക്കോളജിയില്‍ സീനിയര്‍ കണ്‍സല്‍ട്ടന്റിന്റെ ഒരു ഒഴിവും സീനിയര്‍ സര്‍ജന്‍, സീനിയര്‍ ജനറല്‍ മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍ എന്നിവയിലെല്ലാം ഓരോ ഡോക്ടര്‍മാരുടെയും ഒഴിവാണുള്ളത്. രണ്ട് പീഡിയാട്രീഷ്യന്‍മാരുണ്ടായിരുന്നതില്‍ ഒരാള്‍ സ്ഥലം മാറിപോയെങ്കിലും പകരം ആളെ ഇതുവരെ നിയമിച്ചിട്ടില്ല. മൂന്ന് ഡോക്ടര്‍മാര്‍ വേണ്ട ഗൈനക്കോളജിയില്‍ രണ്ട് ഡോക്ടര്‍മാരാണ് ഉള്ളത്. ചില ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമാണുണ്ടാവുക. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഗൈനക്കിന്റെ ഒപി. രോഗികളുടെ എണ്ണവും ചിലദിവസങ്ങളില്‍ ഒപിയില്‍ നിജപ്പെടുത്തും. പുലര്‍ച്ചെ അഞ്ച്മുതല്‍ ഗൈനക്ക് ഒപിയില്‍ ക്യു തുടങ്ങും. അമ്മമാരുടെയും കുട്ടികളുടെയും വാര്‍ഡ് സ്ഥിതിചെയ്യുന്നത് ടൗണിലെ പഴയകെട്ടിടത്തിലാണ്. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളെല്ലാം ഫെയര്‍ലാന്റ് കോളനിയിലെ ആസ്പത്രി സമുച്ചയത്തില്‍ ഒന്നിച്ചാണ്. ഇവിടെയാണ് അഞ്ചു നിലകളിലായി പുതിയ കെട്ടിടം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞ് ആസ്പത്രിക്ക് വേണ്ട സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ കിടക്കുന്നത്. പുതിയകെട്ടിടത്തില്‍ കിടക്കകള്‍ ഫര്‍ണിച്ചറുകള്‍ ഒന്നും തന്നെ സജ്ജീകരിച്ചിട്ടില്ല. നാല് ഓപ്പറേഷന്‍ തിയേറ്റര്‍, മോഡേണ്‍ ലേബര്‍ റും, കുട്ടികള്‍ക്കും വലിയവര്‍ക്കുമുള്ള ഐസിയു എന്നിവയെല്ലാം പുതിയ കെട്ടിടത്തില്‍ ഒരുക്കേണ്ടതാണ്. ഒരോ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കു—മുള്ള വാര്‍ഡുകള്‍ക്ക് പുറമേ 15 ഡബിള്‍ റൂം, 20 സിംഗിള്‍ റൂം എന്നിവയും പുയിയ കെട്ടിടത്തിലുണ്ട്. കെട്ടിടം പൂര്‍ണമായി സജ്ജമാകുന്നതോടെ 250-ഓളം രോഗികളെ കിടത്തി ചികില്‍സിക്കാനാവും. നിലവില്‍ പ്രവര്‍ത്തിച്ചു വന്ന ഒപി മാത്രമാണ് അഞ്ചു നിലകളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി പ്രവര്‍ത്തിക്കുന്നത്. പുതിയതും പഴയതുമായ കെട്ടിടങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പഴയ കെട്ടിടത്തില്‍ പതിനാല് ഒപിയും കഫ്റ്റീരിയയുമാക്കാനാണ് തീരുമാനം. അഞ്ച് നിലകളിലുള്ള പുതിയ ബ്ലോക്ക് പൂര്‍ണമായും ഐപി രോഗികള്‍ക്കുള്ളതാണ്. മാതൃശിശുസംരക്ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പഴയ ആസ്പത്രിയും പുതിയകെട്ടിടത്തിലേക്ക് മാറ്റും. പഴയ കെട്ടിടവും പുതിയ കെട്ടിടവും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നിര്‍മാണം ആരംഭിച്ചു. പുതിയ കെട്ടിടത്തില്‍ രണ്ട് ലിഫ്റ്റും കൂടി നിര്‍മിക്കാനുണ്ട്. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കുമെന്നാണ് ഉദ്ഘാടനവേളയില്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ആസ്പത്രി പ്രവര്‍ത്തനസജ്ജമാക്കാനുള്ള നടപടി ഇഴഞ്ഞു നീങ്ങുകയാണ്. ഇനിയെങ്കിലും അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending