കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ്. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. 319 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

ഡാര്‍ജിലിംഗ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കന്‍ ബര്‍ദ്ദമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ആറു ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തുന്നത്. നാലാംഘട്ട വോട്ടെടുപ്പിനെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ചാംഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ബംഗാളില്‍ 180 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ണമാകും. എട്ടുഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 22, 26,29 തീയതികളില്‍ അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ 294 അംഗ അസംബ്ലിയിലിലേക്കാണ് വോട്ടെടുപ്പ്.