Connect with us

india

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയില്‍ മമതയുടെ തൃണമൂല്‍ മുന്നില്‍

Published

on

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. 256 വാര്‍ഡുകളില്‍ തൃണമൂല്‍ മുന്നിലാണ്. തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളാണ് ബംഗാളില്‍ നടന്നത്. സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2024 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.

5 തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സി.പി.എം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനുമാണ് കൊല്ലപ്പെട്ടത്. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിംഗ് ബൂത്തുകളില്‍ ബാലറ്റ് പെട്ടികള്‍ നശിപ്പിച്ചു. പലയിടത്തും ബോംബേറും വെടിവെപ്പും നടന്നു. ചിലയിടങ്ങളില്‍ വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

india

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് മെയ് ഒന്ന് മുതല്‍ ഗതാഗത നിയന്ത്രണം

Published

on

ഊട്ടി സമ്മര്‍ സീസണ്‍ തുടങ്ങുന്നത് കൊണ്ട് 1.5.2024 മുതല്‍ 30.5.2024 വരെ ഊട്ടിയില്‍ ട്രാഫിക് നിയമങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട് വരുന്ന വാഹനങ്ങളില്‍ ഊട്ടി ടൗണില്‍ പ്രവേശിക്കാന്‍ പറ്റുകയില്ല. ഊട്ടി ടൗണ്ഡ് ഔട്ടര്‍സൈഡുകളില്‍ വണ്ടികള്‍ക്ക് പാര്‍ക്കിംഗ് കൊടുത്ത് അവിടുന്ന് ഗവണ്‍മെന്റ് ബസ്സില്‍ പോയി ചുറ്റിക്കണ്ട് തിരിച്ച് അതേ വണ്ടിയില്‍ അവിടെ കൊണ്ടുപോയി വിടും.

അതുമാത്രമല്ല ഈ കൊല്ലം തമിഴ്‌നാട് പോലീസ് ഒരു മാപ്പ് റെഡിയാക്കിയിട്ടുണ്ട് അത് ചെറിയ വാഹനങ്ങള്‍ക്ക് ഉള്ളതാണ് നമ്മള്‍ ഊട്ടി എന്റര്‍ ആവുമ്പോള്‍ തന്നെ ഒരു പോലീസ് ഒരു പേപ്പര്‍ തരും. ആ പേപ്പറില്‍ കാണുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക സ്‌കാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ക്ക് ആ സ്‌കാനില്‍ റൂട്ട് മാപ്പ് കാട്ടിത്തരും ആ റൂട്ട് മാപ്പ് പ്രകാരം മാത്രമേ പോകാന്‍ പാടുള്ളൂ ഇത് പോലീസിന്റെ സ്ട്രിക്ട് ഓര്‍ഡര്‍ ആണ് വേറെ റൂട്ട് മാറി പോകാന്‍ പാടില്ല വരുന്ന വാഹനങ്ങള്‍ കുന്നൂര്‍ വഴി വരികയും ആവിന്‍ പാല്‍ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യുകയും വേണം. തിരിച്ചു പോകുന്ന വാഹനങ്ങള്‍ കോത്തഗിരി വഴി പോവുകയും ചെയ്യണം ഗൂഡല്ലൂര്‍ വഴി വരുന്ന വാഹനങ്ങള്‍ എച്ച്പിഎഫിന്റെ അവിടെ പാര്‍ക്ക് ചെയ്യുകയും ചെയ്യണം.

Continue Reading

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

Published

on

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന​വ​രു​ടെ മൂ​ന്നാം ഗ​ഡു അ​ട​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് നാ​ല് വ​രെ നീ​ട്ടി. അ​പേ​ക്ഷ​ക​ർ രേ​ഖ​പ്പെ​ടു​ത്തി​യ ഹ​ജ്ജ് എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ക്കി തു​ക അ​ട​ക്കേ​ണ്ട​ത്.

തീ​ർ​ഥാ​ട​ക​ർ ക​വ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് ക​മ്മി​റ്റി വെ​ബ്സൈ​റ്റ് പ​രി​ശോ​ധി​ച്ചാ​ൽ അ​ട​ക്കേ​ണ്ട തു​ക സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

Continue Reading

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

Trending