പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ വധിക്കാനാണ് വെടിയുതിര്‍ത്തതെന്ന് അക്രമി. ഇംറാന്‍ ഖാന്റെ നില മെച്ചപ്പെടുന്നെങ്കിലും അനുയായികളുടെ സ്ഥിതി ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ വിലയിരുത്തി.
ഇംറാന്‍ ഖാന്‍ ജനങ്ങളെ വഴിതെറ്റിക്കുന്നതാണ് വെടിവെക്കാന്‍ കാരണമെന്ന് അക്രമി പറഞ്ഞു. ലക്ഷ്യം വെച്ചത് ഇംറാന്‍ ഖാനെ മാത്രമാണെന്നും മറ്റാരെയും ഉപദ്രവിക്കാന്‍ വിചാരിച്ചതെല്ലെന്നും അക്രമി സമ്മതിച്ചു.
ഇന്ന് വൈകിട്ടാണ് പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിനാണ് വെടിയേറ്റത്. ഇംറാന്‍ ഖാന്റെ നേത്യത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ചിനിടെ ആയിരുന്നു വെടിയേറ്റത്.
حملہ آور نے اقبال جرم کرتے ہوئے وضاحت بھی کر دی کہ اس نے یہ حملہ کیوں کیا ہے۔ pic.twitter.com/MO2KJTzt7g
— Hassan Ayub Khan (@HassanAyub82) November 3, 2022