ലോകകപ്പിലെ തുടക്കം മുതല്‍ രസം കൊല്ലിയായി മഴയെത്തിയിരുന്നു. ഇന്ത്യ – ന്യൂസിലാന്റ് സെമിഫൈനല്‍ മത്സരത്തില്‍ ഇതാ മഴ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി മത്സരങ്ങളാണ് മഴമൂലം ഈ ലോകകപ്പില്‍ ഉപേക്ഷിച്ചത്. ഇനി സെമിഫൈനലില്‍ മഴ തുടര്‍ന്നാല്‍ മുന്നോട്ടുള്ള സാധ്യതകള്‍ പരിശോധിക്കാം.

മഴ പെയ്ത ശേഷം രണ്ട് മണിക്കുര്‍ കാത്തിരിക്കും. അതിന് ശേഷവും മഴ മാറിയില്ലെങ്കില്‍ റിസര്‍വ് ദിവസമായ നാളേക്ക് കളി മാറ്റിവെക്കും. ഇന്ന് കളിച്ചതിന്റെ ബാക്കി ഭാഗമാണ്് നാളെ കളിക്കുക. ന്യൂസിലാന്റിന് ഇനി 3.5 ഓവര്‍ ബാറ്റ് ചെയ്യാം. പിന്നീട് ഇന്ത്യ ബാറ്റ് ചെയ്യും. ഇനി നാളെയും മഴ തുടര്‍ന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് നിലയില്‍ മുന്നിലുള്ള ഇന്ത്യ ഫൈനലിലെത്തും.

ഇനി ഫൈനല്‍ മത്സരത്തിലും റിസര്‍വ് ദിനത്തിലും മഴ കളിക്കുകയാണെങ്കില്‍ ട്രോഫി ഇരു ടീമുകളും പങ്കുവെക്കും.